Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

സുശാന്ത് രജ്പുത്ത് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ കരുതല്‍; ഓര്‍ത്തെടുത്ത് മലയാളികള്‍; പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു കുറച്ചു ഭക്ഷണമെങ്കിലും നല്‍കണമെന്നും ആരാധകന്‍ പോസറ്റ്; അന്ന് താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ആരാധകന്റെ പേരില്‍ സംഭാവനയായി നല്‍കിയത് ഒരു കോടി രൂപ

15 JUNE 2020 01:03 AM IST
മലയാളി വാര്‍ത്ത

തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു കുറച്ചു ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകന്‍ സമൂഹമാധ്യമത്തില്‍ സുശാന്തിനെ ടാഗ് ചെയ്ത നല്‍കിയ കുറിപ്പിനെ പിന്തുടര്‍ന്നായിരുന്നു താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരില്‍ സംഭാവനയായി നല്‍കിയത്. സ്‌ക്രീന്‍ഷോട്ട് സഹിതം സുശാന്ത് തന്നെ സംഭാവന നല്‍കിയ വിവരം ആരാധകരുമായി പങ്കുവയ്കുകയും ചെയ്തിരുന്നു.

ആ ഓര്‍മ്മ പുതുക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ്

ഒരേയൊരു സിനിമയാണ് അയാള്‍ നായകനായത് കണ്ടിട്ടുള്ളത്. എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി. മഹേന്ദ്ര സിങ്ങ് ധോണിയുടെ ജീവിതം അയാള്‍ ജീവിച്ചിരിക്കുമ്പൊത്തന്നെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ഒരു ചെറിയ ജോലിയല്ല.നോക്കിലും നടപ്പിലും മാത്രമല്ല ധോണിയെ കാണിക്കേണ്ടത്. ഓരോ ഷോട്ടിലും സ്റ്റാന്‍സിലും വരെ അന്നത്തെ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ഓരോ ചലനവും ഓരോ ക്രിക്കറ്റ് പ്രേമിക്കും സുപരിചിതമാണ്.

അത് അയാള്‍ അനായാസം എടുത്ത് തോളത്ത് വച്ചുവെന്ന് മാത്രമല്ല, ഓരോ സെക്കന്‍ഡും ഭംഗിയായിത്തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്തുകൊണ്ടോ പാതിവഴിയില്‍ കാഴ്ച നിന്നുപോയ സിനിമയാണ്.സിനിമകള്‍ക്കപ്പുറത്ത് സുശാന്ത് ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ട്.
കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിനിന്ന ഒരു പ്രളയകാലം. സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, കയ്യില്‍ പണമില്ല എന്ന് സുശാന്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്റ് ചെയ്ത ആരാധകന് കിട്ടിയ മറുപടി ' താങ്കളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം ' എന്നായിരുന്നു.അത് നല്‍കുകയും ചെയ്തു..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. ഒരു നല്ല നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യനെക്കൂടിയാണ് നഷ്ടപ്പെട്ടത്...അയാളെക്കുറിച്ച് നല്ലത് മാത്രം ഓര്‍മിച്ചു വയ്ക്കാനാണിഷ്ടം.
എന്തിന് ചെയ്തു എന്ന ചോദ്യത്തില്‍ കാര്യമില്ല. അയാളെ ഇഷ്ടമുള്ള നമുക്ക്, അയാള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒന്നേയുള്ളൂ.ഒരു മിനിറ്റ് നീക്കിവയ്ക്കുക..

നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കാനും..ഏറ്റവും പ്രധാനം മാനസികാരോഗ്യവും ശരീരത്തിന്റെ ആരോഗ്യം പോലെ പ്രാധാന്യമുള്ള, ആവശ്യമുള്ളപ്പോള്‍ സഹായം സ്വീകരിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (12 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (14 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (20 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (27 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (51 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends