ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വച്ചെന്ന് അഭിഷേക് ബച്ചന്
തന്റെ അഭിനയ ജീവിതത്തില്‍ മകള്‍ ആരാധ്യ കാര്യമായ മാറ്റമുണ്ടാക്കിയെന്ന് നടന് അഭിഷേക് ബച്ചന്. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക് തുറന്നു പറയുന്നത്. തന്റെ മകള്‍ക്ക് അസ്വസ്ഥത തോന്നുന്ന തരത്തിലുള്ള, അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. ഈ തീരുമാനം മൂലം തനിക്ക് പല സിനിമകളും നഷ്ടമായെന്ന് അഭിഷേക് വ്യക്തമാക്കി. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി.
സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പുതന്നെ റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്മാറാറുണ്ടെന്നും അഭിഷേക് പറയുന്നു.
കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 2007-ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011-ലാണ് ആരാധ്യ ജനിച്ചത്. എന്തായാലും അഭിഷേകിന്റെ തീരുമാനം മറ്റു പല നടന്മാര്ക്കും അനുഗ്രഹമായി.
https://www.facebook.com/Malayalivartha