അഭിഷേക് ബച്ചന് കാമുകിയോ...?

അമിതാഭ് ബച്ചന്റെ മകനും ഐശ്വര്യാറായിയുടെ ഭര്‍ത്താവുമായ അഭിഷേക് ബച്ചന് പുതിയ കാമുകിയെന്ന് ഗോസിപ്പ്. യുവനടി ലിസാ ഹേഡനാണ് ജൂനിയര്‍ ബച്ചനെ വളച്ചതെന്ന് മുംബയിലെ പാപ്പരാസികള്‍ പറയുന്നു. എന്നാല്‍ ബോളിവുഡില്‍ പലരും പിടിച്ച് നില്‍ക്കുന്നത് ഗോസിപ്പിന്റെ ബലത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. അല്‍പം പ്രഭ മങ്ങിനില്‍ക്കുന്ന അഭിഷേക് ലൈംലൈറ്റില്‍ നില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രണയകഥയെന്നും പറയുന്നു.
ബോളിവുഡിലെ താരങ്ങളും സംവിധായകരും തങ്ങളുടെ ഗോസിപ്പുകള്‍ പരിചയക്കാരായ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അറിയിക്കാറുണ്ട്. അത് അവര്‍ക്ക് ഗുണം ചെയ്യും. തുടക്കക്കാരായ താരങ്ങള്‍, പ്രത്യേകിച്ച് നടിമാര്‍ക്ക് സിനിമയേക്കാള്‍ പ്രശസ്തിയും പബ്ലിസിറ്റിയും ഗോസിപ്പുകളിലൂടെ ലഭിക്കും. അതിനാല്‍ മാനംപോകുന്ന ഗോസിപ്പുകള്‍ വന്നാലും ഇവര്‍ കുലുങ്ങാറില്ല.
പ്രശസ്തരായ നടന്‍മാരോ, സംവിധായകരോ, നിര്‍മാതാക്കളോ തങ്ങളുടെ കാമുകന്‍മാരാണെന്ന് വാര്‍ത്ത വരുകയാണെങ്കില്‍ ഇവര്‍ ഏറെ സന്തോഷിക്കും. അതുപോലുള്ളൊരു ഗോസിപ്പാണ് അഭിഷേക് ലിസാ ബന്ധമെന്നും സംശയിക്കുന്നു. ഇത് ശരിയായാലും തെറ്റായാലും നഷ്ടം ബച്ചന്‍ കുടുംബത്തിന് മാത്രമാണ്. ഇരുകൈയും കൂട്ടിമുട്ടാതെ ശബ്ദമുണ്ടാകുമോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ അഭിഷേകും പുതിയ കാമുകിയും ഉരുണ്ടുകളിക്കുകയാണെന്നും പറയുന്നു.
സത്യമെന്താണെന്ന് താമസിക്കാതെ അറിയാനാകും. പണ്ട് കരീഷ്മാകപൂറിനെ പ്രണയിച്ചപ്പോഴും ഇതുപോലായിരുന്നു. അന്ന് ബച്ചന്‍ കുടുംബം കടംകയറിയപ്പോള്‍ കരീഷ്മ കാലുമാറി. ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ. ഉത്തരത്തിലിരിക്കുന്നത് എടുക്കാനാവാതെയും കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്യുന്ന ഗതി ഉണ്ടാകാതിരിക്കട്ടെ.
https://www.facebook.com/Malayalivartha