Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ കട്ടപ്പയില്‍ ഭ്രമിച്ചു പോയിരിക്കുകയാണെന്ന് ട്വിങ്കിള്‍ ഖന്ന; കട്ടപ്പ തലയ്ക്ക് പിടിച്ച താരത്തിന് മറുപടിയുമായി സത്യരാജിന്റെ മകന്‍

16 MAY 2017 03:52 PM IST
മലയാളി വാര്‍ത്ത

ബാഹുബലിയിലെ താരം കട്ടപ്പ തന്നെയെന്ന് ട്വിങ്കിള്‍ ഖന്ന.രാജമൗലിയുടെ ചലച്ചിത്രവിസ്മയം കണ്ട ട്വിങ്കിളിന് ഹരം നായകന്‍ ബാഹുബലിയോ പ്രതിനായകന്‍ റാണ ദഗുപതിയോ ഒന്നുമല്ല. അത് കട്ടപ്പയാണ്. സിനിമ കണ്ടതു മുതല്‍ കട്ടപ്പ ക്രേസ് തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ട്വിങ്കിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മകള്‍ നിതാരയെ കട്ടപ്പ എന്നു വിളിക്കുന്നിടം വരെയെത്തി ട്വിങ്കിളിന്റെ ഭ്രമം.
ഞാന്‍ ബാഹുബലി കണ്ടു. അതില്‍പ്പിനെ മകളെ കട്ടപ്പ എന്നാണ് വിളിക്കുന്നത്. അത് പക്ഷേ, അവളുടെ അച്ഛന് അത്ര പിടിച്ചിട്ടില്ലട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചു. അവളെ റൗഡി എന്നോ മറ്റോ വിളിച്ചാല്‍ അച്ഛന് കൂടുതല്‍ ഇഷ്ടമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് അക്ഷയ് കുമാറിന് ഒരു കൊട്ടു കൊടുക്കുന്നുമുണ്ട് ട്വിങ്കിള്‍. അക്ഷയ് നായകനായ ചിത്രമാണ് റൗഡി റാത്തോഡ്.ഞാന്‍ കട്ടപ്പയില്‍ ഭ്രമിച്ചുപോയിരിക്കുകയാണ്. വേണമെങ്കില്‍ നിങ്ങളും മൂന്ന് തവണ കട്ടപ്പ എന്നു പറഞ്ഞുനോക്കൂ. പിന്നെ നിര്‍ത്താനാവില്ല. നല്ല മധുരമുള്ള മിഠായി കഴിക്കുന്നത് പോലെയാണത്മറ്റൊരു ട്വീറ്റില്‍ ട്വിങ്കിള്‍ കുറിച്ചു. ട്വിങ്കിളിന്റെ ഈ വേറിട്ട ട്വീറ്റുകള്‍ക്ക് ആദ്യം മറുപടിയുമായി എത്തിയത് കട്ടപ്പയെ അവിസ്മരണീയമാക്കിയ സത്യരാജിന്റെ മകന്‍ തന്നെയാണ്.
ഞാന്‍ കട്ടപ്പയുടെ മകനാണ്. നിങ്ങളുടെ ട്വീറ്റ് കണ്ടതില്‍ അങ്ങേയറ്റം സന്തോഷവാനാണ് അച്ഛന്‍. രാജേഷ് ഖന്ന ജിയുടെ ഒരു വലിയ ആരാധകനാണ് അദ്ദേഹം. നിങ്ങളുടെ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സിബി രാജ് ട്വിറ്ററില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (10 minutes ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (36 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (46 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (59 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (2 hours ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (3 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (4 hours ago)

Malayali Vartha Recommends