വലിയ ബംഗ്ലാവ് വാങ്ങാന്‍ പണം ഉണ്ടല്ലോ, പിന്നെന്തിനാണ് ഇപ്പോഴും ഫഌറ്റില്‍ താമസിക്കുന്നത്?; കൊച്ചുകുട്ടിയുടെ ചോദ്യത്തിന് സല്‍മാന്റെ മറുപടി ഇങ്ങനെ
റിലീസിനായി ഒരുങ്ങുന്ന തന്റെ ചിത്രം ട്യൂബ്ലൈറ്റിന്റെ പ്രമോഷന് തിരക്കുകളിലാണ് നടന് സല്മാന് ഖാന്. ഇതിനിടയില്‍ സീ ടിവിയിലെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിലും സല്മാന് പങ്കെടുത്തു. സല്‍മാന്റെ സഹോദരനും നടനുമായ സൊഹെയ്ല് ഖാനും ഒപ്പമുണ്ടായിരുന്നു. ട്യൂബ്ലൈറ്റില് ഒരു സൈനികനായി സൊഹെയ്ല് എത്തുന്നുണ്ട്.
പരിപാടിക്കിടയില്‍ ഒരു കുട്ടി മത്സരാര്‍ഥി സല്‍മാനോട് ഒരു ചോദ്യം ചോദിച്ചു വലിയ ബംഗ്ലാവ് വാങ്ങാന്‍ പണം ഉണ്ടെങ്കിലും എന്തിനാണ് ഇപ്പോഴും ഫഌറ്റില്‍ താമസിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിനു താരം നല്കിയ മറുപടി കേട്ടാല്‍ ആര്‍ക്കും സല്‍മാനോട് ബഹുമാനം തോന്നിപ്പോകും.
'ബാന്ദ്രയിലെ ഫഌറ്റില്‍ തന്റെ അച്ഛനും അമ്മയ്കക്കും ഒപ്പം താമസിക്കാനാണ് എനിക്കിഷ്ടം. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്നതിനായി അവരെ ഉപേക്ഷിക്കാന്‍ തയാറല്ല'ഇതായിരുന്നു സല്മാന് ഖാന്റെ മറുപടി. മുംബൈയിലെ ബാന്ദ്രയിലുളള ഗ്യാലക്സി അപ്പാര്‍ട്മെന്റിലാണ് സല്മാന് താമസിക്കുന്നത്.
'ആ കെട്ടിടം ഒരു വലിയ കുടുംബം പോലെയാണ്. ചെറുപ്പത്തില്‍ കെട്ടിടത്തിലെ മുഴുവന്‍ കുട്ടികളും അവിടുത്തെ പൂന്തോട്ടത്തില്‍ ഒരുമിച്ച് കളിക്കുമായിരുന്നു. ചിലപ്പോള്‍ അവിടെതന്നെ കിടന്നുറങ്ങും. അവിടെയുളള എല്ലാ വീടുകളും സ്വന്തം വീടുപോലെയാണ്. സ്വന്തം കുട്ടികളെ പോലെയാണ് എല്ലാവരും കണ്ടിരുന്നത്. ഏതു വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം. ഞാനിപ്പോഴും ആ ഫഌറ്റില്‍ താമസിക്കുന്നതിന്റെ കാരണം എനിക്കൊരുപാട് ഓര്‍മകള്‍ ആ വീടിനോട് ഉളളതുകൊണ്ടാണെന്നും' സല്മാന് പറഞ്ഞു.
1962ലെ ഇന്ത്യചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്ലൈറ്റ് ചിത്രം ഒരുങ്ങുന്നത്. കബീര്‍ ഖാനാണ് ട്യൂബ്ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാനും ട്യൂബ്ലൈറ്റില് എത്തുന്നുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം രണ്ട് ഖാന്മാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
https://www.facebook.com/Malayalivartha