ഫേയ്ക്ക് പ്രൊഫൈലില്‍ നിന്നും നടിയോട് ആരാധകന് നഗ്നഫോട്ടോ ചോദിച്ചു
കന്നട നടിയായ സംഗീത ഭട്ടിനോട് ആരാധകന് നഗ്നചിത്രം ചോദിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് സംഗീതയോട് ആരാധകന് നഗ്നചിത്രം ചോദിച്ചത്. ഇയ്യാള് നഗ്നചിത്രം ചോദിച്ച് നടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് നടി പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ടും മെസേജിന്റെ സ്ക്രീന്‍ ഷോട്ടും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
യുവതിയുടെ പേരിലുള്ള ഫേയ്ക്ക് പ്രൊഫൈലില്‍ നിന്നുമാണ് നഗ്നചിത്രം ചോദിച്ചതെന്ന് സംഗീത പറഞ്ഞു. നടിമാര്‍ വേശ്യകളാണെന്നും നഗ്നചിത്രം നല്‍കാനുമാണ് അയ്യാള് പറഞ്ഞതെന്നും. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്നചിത്രം ചോദിക്കാന്‍ കഴിയുമെന്നുമാണ് സംഗീത ചോദിക്കുന്നത്. അതിനാല്‍ പെണ്‍കുട്ടിയുടെ പേരിലുള്ള പ്രൊഫൈല്‍ വ്യാജമാണെന്ന് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശല്യം ചെയ്തയാളെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സംഗീത സൈബര്‍ പോലീസിന് പരാതിയും നല്കി. പരാതി നല്കാന് വൈകരുതെന്ന് സംഗീതയുടെ പോസ്റ്റില്‍ മറ്റ് ആരാധകര്‍ കമന്റിട്ടിരുന്നു.
https://www.facebook.com/Malayalivartha