ആരാധകരെ ഞെട്ടിക്കാന്‍ നടി സോഫിയയുടെ ജീവിതം ഇനിയും ബാക്കി...

സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് കന്യാസ്ത്രീയായി ആത്മീയ പാതയില്‍ നീങ്ങി ഞെട്ടിച്ച സോഫിയ പിന്നീട് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. വീണ്ടും സിനിമയില്‍ സജീവമായ നടി സ്വന്തം ഭര്‍ത്താവുമായുള്ള സ്വകാര്യ വീഡിയോ പുറത്തു വിട്ടാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ഭര്‍ത്താവിനൊപ്പുള്ള ചൂടന്‍ രംഗങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുക്കത്. ഇന്‍സ്റ്റഗ്രാമിലാണ് സോഫിയ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുന്നത് ശരിയല്ല എന്നായിരുന്നു വിമര്‍ശനം.പ്രണയത്തെക്കുറിച്ച് ദീര്‍ഘമായ കുറിപ്പുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പരസ്പര സ്നേഹമില്ലാത്ത ലൈംഗികത ദൈവത്തിന് നിരക്കുന്നതല്ലെന്നാണ് സോഫിയയുടെ വാദം. ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച നടി ചുരുങ്ങിയ ദിവസം കൊണ്ടാണ് കന്യാസ്ത്രീയായി മാറിയത്. ഇപ്പോള്‍ അടങ്ങിയൊതുങ്ങി കഴിയുന്ന സോഫിയാ ഹയാത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ബോളിവുഡ് സംവിധായകന്‍. സംവിധായകന്‍ ചന്ദ്രകാന്ത് സിങാണ് തന്റെ സിനിമക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നത്.
ഒരു വര്‍ഷം മുന്‍പ് അഭിനയിച്ച സിക്‌സ് എക്‌സ് എന്ന സിനിമയ്‌ക്കെതിരേ താന്‍ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് സംവിധായകന്‍ മുന്‍ നടിയെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്. ഡബ്ബിങിലും പ്രമോഷന്‍ പരിപാടികളിലും സഹകരിക്കുന്നില്ല സിനിമയുടെ റിലീസ് തടയാനുള്ള ശ്രമമാണ് നടിയുടേത് എന്നാരോപിച്ചാണ് സംവിധായകന്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha