ബോളിവുഡ് നടിമാരും അവരുടെ മാഫിയ ബന്ധങ്ങളും!

ബോളിവുഡിലെ നടിമാരില്‍ 'എം' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന നടിമാര്‍ക്ക് മാഫിയയുമായി നല്ല ബന്ധമാണെന്നുള്ളതിന് തെളിവാണ് മംമ്ത കുല്‍ക്കര്‍ണി,മോണിക്ക ബേദി,മന്ദാകിനി എന്നിവര്‍. മൂന്ന് പേരും ഇവരുടെ അധോലോക ഇടപെടലുകള്‍ കൊണ്ട് വിവാദവും വാര്‍ത്തകളില്‍ സ്ഥാനവും പിടിച്ച് പറ്റിക്കഴിഞ്ഞു. ഈ മൂന്ന് നടിമാരെക്കുറിച്ചറിയാം...
മംമ്ത കുല്‍ക്കര്‍ണി...
ബോളിവുഡിലെ തൊണ്ണൂറുകളിലെ താരസുന്ദരിയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. വഖ്ത് ഹമാരാ,ക്രാന്തിവീര്‍,കരണ്‍ അര്‍ജുന്‍,സബ്‌സെ ബഡാ ഖിലാഡി എന്നീ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളിലൂടെയാണ് നടി തന്റെ സിനിമ പ്രവേശനം നടത്തിയത്. പുതുമുഖ താരത്തിനുള്ള പുരസ്‌ക്കാരവും ആ വര്‍ഷം മംമ്ത നേടി. 2014 മുതലാണ് നടി വിവാദ താരമായി വാര്‍ത്തകളില്‍ ഇടം നേടുന്നത്. മംമ്തയും ഭര്‍ത്താവും മയക്കുമരുന്ന് ലോബികളിലെ ഉന്നതനുമായ വിക്കി ഗോസ്വാമിയുമായും കെനിയായിലും മറ്റും നടത്തിയ മയക്കുമരുന്ന് കച്ചവടത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. 2017ല്‍ താനെ ഡിസ്ട്രിക്ട് കോടതി ഇവരെ ജാമ്യമില്ലാ പ്രകാരം വാറന്റ് ചുമത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം നടി അപ്പാടെ നിഷേധിക്കുന്നു.
മോണിക്ക ബേദി...
ഹിന്ദി സിനിമാ താരവും ടെലിവിഷന്‍ നടിയുമായ മോണിക്ക ബേദി വിവാദം സൃഷ്ട്ടിച്ചത് നൊട്ടോറിയസ് ക്രിമിനല്‍ അബു സലീമിന്റെ കാമുകി എന്ന തരത്തിലാണ്. 90കളിലെ ഒരു ദുബായ് ഷോയില്‍ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. നടിയെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ അബു സലീം നിരന്തരം സിനിമ സംവിധായകരെ വിളിച്ചുകൊണ്ടിരുന്നു. 2002ല്‍ ഇരുവരെയും പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് വീണ്ടും ഇവര്‍ വാര്‍ത്താ താരങ്ങളായത്. വ്യാജരേഖ ചമച്ചാണ് ഇവര്‍ പോര്‍ച്ചുഗലിലേക്ക് കടന്നത്.
മന്ദാകിനി...
1985ലാണ് മന്ദാകിനി സിനിമയിലെത്തുന്നത്. ശരീര പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയയായിരുന്നു മന്ദാകിനി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി നടിക്കുള്ള ബന്ധമാണ് ഇവരെ വിവാദത്തിലാക്കിയത്.
https://www.facebook.com/Malayalivartha