പിതാവിന്റെ ചിതാഭസ്മവുമായി ഐശ്വര്യ ത്രിവേണി സംഗമത്തിൽ
അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായിരുന്നു ഐശ്വര്യയും കുടുംബവും ത്രിവേണി സംഗമത്തിലെത്തിയത്. ഭർത്താവ് അഭിഷേക് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ, അമ്മ വൃന്ധ്യ റായി, സഹോദരന് ആദിത്യ റായി എന്നിവർക്കൊപ്പമാണ് ഐശ്വര്യ ത്രിവേണി സംഗമത്തിലെത്തിയത്. മാർച്ചിലാണ് ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായി മരിച്ചത്.
തികച്ചും സ്വകാര്യമായ ചടങ്ങായതിനാൽ വളരെക്കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരയെ വിന്യസിക്കാവൂവെന്ന് ബച്ചൻകുടുംബം നേരത്തെതന്നെ നിർദേശം നൽകിയിരുന്നു. മുംബെയിൽ നിന്നെത്തിയ ഐശ്വര്യയെയും കുടുംബത്തെയും യമുനാതീരത്തുള്ള ബോട്ട്ക്ലബിലേയ്ക്കു കൊണ്ടു പോവുകയും അവിടെ നിന്ന് ഒരു സംഘം പുരോഹിതരും സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് അവരെ ത്രിവേണി സംഗമസ്ഥാനത്തേക്കു കൊണ്ടുപോയത്.
പത്തുവർഷം മുമ്പാണ് അവസാനമായി ബച്ചൻകുടുംബം ത്രിവേണി സംഗമത്തിലെത്തിയത്. അമിതാബ് ബച്ചന്റെ അമ്മ തേജിബച്ചന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായിരുന്നു അത്.
.
https://www.facebook.com/Malayalivartha