നാത്തൂനെ മര്‍ദ്ദിച്ച സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍
അമ്മായിയമ്മ പോരും നാത്തൂന്മാരുടെ പോരും കണ്ണീര് സീരിയലുകളിലെ സ്ഥിരം ചേരുവകളാണ്. എന്നാല്‍ അതില്‍ അഭിനയിക്കുന്നവര്‍ തന്നെ ഇങ്ങനെ പോരിനിറങ്ങിയാലോ..ഹിന്ദി സീരിയല്‍ നടി സഞ്ചിത ഷെയ്ക്ക് അത്തരത്തില്‍ ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. നാത്തൂനെ മര്‍ദ്ദിച്ചതിനാണ് നടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 22കാരിയായ സക്കീറാബാനുവിനെയാണ് സീരിയല്‍ താരം പൊതിരെ തല്ലിയത്.
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് സക്കീറാബാനു പിതാവുമായി വാഗ്വാദത്തില്‍ ഉള്പ്പെട്ടുകൊണ്ടിരിക്കെയായിരുന്നു സഞ്ചിത വന്ന് സക്കീറയെ പൊതിരെ മര്‍ദ്ദിച്ചത്. അടികൊണ്ട് പരിക്കേറ്റ സക്കീറാബാനു ആശുപത്രിയില്‍ അഡ്മിറ്റായി. സംഭവത്തില്‍ നടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha