നവാസുദ്ദീന്‍ സിദ്ദീഖിക്ക് എന്‍ഫോഴ്സ്മെന്റ് സമന്‍സ്
അനധികൃത സ്വത്ത് കേസില്‍ ബോളീവുഡ് നടന് നവാസുദ്ദീന്‍ സിദ്ദീഖിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. 1.15 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് വകുപ്പിന്റെ വെളിപ്പെടുത്തല്‍.ഒക്ടോബര്‍ 4ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ കണ്ട് മറുപടി നല്‍കണമെന്ന നോട്ടീസ് താരം നേരത്തേ കൈപറ്റിയിരുന്നു.
വെബ് വര്‍ക്കേഴ്സ് ലിമിറ്റഡ് എന്ന പേരിലുള്ള ഒരു സോഷ്യല്‍ വെബ്സൈറ്റില്‍ നിന്നും അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. ഈ വെബ്സൈറ്റിന്റെ പരസ്യത്തിനായി നവാസുദ്ദീന്‍ സിദ്ദീഖി സൈറ്റ് ഉടമയില്‍ നിന്നും 1.15 കോടി രൂപ കൈപറ്റിയെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha