ജോലിക്കിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കു ദീപാവലി സമ്മാനവുമായി നടന് അക്ഷയ് കുമാര്‍ ;താരത്തിന്റെ സഹായം തുണയായത് 103 കുടുംബങ്ങള്‍ക്ക്

ജോലിക്കിടെ വീരമൃത്യു വരിച്ച പൊലീസ്, സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കു ദീപാവലി സമ്മാനവുമായി നടന് അക്ഷയ് കുമാര്‍. മഹാരാഷ്ട്രയിലെ 103 കുടുംബങ്ങള്‍ക്കാണ് അക്ഷയ്കുമാറിന്റെ ധനസഹായം ആശ്വാസമേകിയത്.
25,000 രൂപയുടെ ചെക്കാണ് ഓരോ കുടുംബത്തിനും അദ്ദേഹം സമ്മാനിച്ചത്. കോലാപുര്‍, സങ്ലി, സതാര, പൂണെ റൂറല്‍, സോളാപുര്‍ റൂറല്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇങ്ങനെയൊരാശയം പറഞ്ഞപ്പോള്‍ അക്ഷയ് കുമാര്‍ കൂടെച്ചേരുകയായിരുന്നെന്നു കോലാപുര്‍ റേഞ്ച് ഐജി വിശ്വാസ് നാങ്രെ പാട്ടില്‍ പറഞ്ഞു.ചെക്കിനൊപ്പം സൈനികര്‍ക്കു പ്രണാമര്‍പ്പിച്ചു കൊണ്ടുള്ള കത്ത്, മധുര പലഹാരങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തുടങ്ങിയവയും കൈമാറി.
https://www.facebook.com/Malayalivartha