അസിന്റെ കുഞ്ഞിനെ കാണാന്‍ അക്ഷയ് എത്തി, കുഞ്ഞിന്റെ ആദ്യ ചിത്രം പങ്ക് വച്ച് അക്ഷയ്

ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ പ്രിയ സുഹ്യത്ത് അസിന്റെ കുഞ്ഞിനെ കാണാന്‍ അക്ഷയ് എത്തി. അസിന്റെ കുഞ്ഞിന്റെ ആദ്യചിത്രം പുറത്തുവിട്ട് അക്ഷയ് കുമാറാണ്.
അസിന്റെയും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. ഇവരുടെ വിവാഹത്തിന് കാരണമായതും അക്ഷയുടെ ഇടപെടലായിരുന്നു. ഇന്നലെ രാവിലെയാണ് കുഞ്ഞ് ജനിച്ചത്. അസിനാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ചിത്രങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല.
ആദ്യമായി കുഞ്ഞിനൊപ്പമുള്ള ചിത്രം നല്‍കിയത് അക്ഷയാണ്. വെള്ള ടവലില്‍ പൊതിഞ്ഞ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അസിനും രാഹുലിനും എല്ലാ ആശംസകളും നേരുകയും ചെയ്തു. അക്ഷയും അസിനും ഒന്നിച്ച ഹൗസ്ഫുള് 2 വന്‍ വിജയമായിരുന്നു. 2016ജനുവരിയിലായിരുന്നു അസിന്റെ വിവാഹം.
https://www.facebook.com/Malayalivartha