ഭർത്താവിന്റെ കരിയർ മികച്ചതാക്കാൻ ഐശ്വര്യയുടെ പുതിയ തയ്യാറെടുപ്പുകൾ ഇങ്ങനെ

ബോളി വുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ മകനെന്ന നിലയിൽ സിനിമയിലെത്തിയപ്പോൾ വലിയ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ ആ പ്രതീക്ഷക്കൊത്ത് ഉയരാൻ അഭിഷേകിന് സാധിച്ചില്ല .
സിനിമാലോകത്ത് പ്രതിസന്ധിയില്‍ നില്ക്കുന്ന അഭിഷേകിന്റെ കരിയറിന് ഊര്‍ജം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യയും നടിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ മുന്‍കാമുകനും നടനുമായ സല്മാന് ഖാന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന രേഷ്മ ഷെട്ടിയെയാണ് ഐശ്വര്യ ഭര്‍ത്താവിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. രേഷ്മ അഭിഷേകിന്റെ മാനേജരായി പ്രവര്‍ത്തിച്ചാല്‍ കരിയറില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്.
തനിക്ക് ലഭിക്കുന്ന പ്രൊജക്ടുകളെല്ലാം ഏറ്റെടുക്കുന്ന രീതി അവസാനിപ്പിച്ച് സശ്രദ്ധം സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിഷേക് നായകനാകുന്നുവെന്നും സൂചനകളുണ്ട്. മെട്രിക്സ് ഇന്ത്യ എന്റര്ടെയിന്മെന്റില് മാനേജങ് ഡയറക്ടറാണ് രേഷ്മ.
https://www.facebook.com/Malayalivartha