"ഉറപ്പായും വിവാഹം കഴിക്കും, ഒരു ക്രിക്കറ്റ് ടീം തുടങ്ങാന്‍ വേണ്ടത്ര കുട്ടികളും വേണം": വിവാഹസങ്കൽപ്പങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന നടിയാണു പ്രിയങ്ക ചോപ്ര. ഇപ്പോള്‍ താരം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു പ്രിയങ്ക നല്കിയ മറുപടി ഇങ്ങനെ. തീര്‍ച്ചയായും താന്‍ വിവാഹിതയാകും എന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ വേണ്ടത്ര മക്കള്‍ വേണം എന്നുമാണ് തന്റെ ആഗ്രഹം എന്നും പ്രിയങ്ക പറയുന്നു. വിവാഹത്തിനുള്ള ഏക തടസം തനിക്ക് ഇണങ്ങിയ വരനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുമാണെന്നു പ്രിയങ്ക പറയുന്നു.
വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കില്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്ന ആള്. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പറയുന്നു.
https://www.facebook.com/Malayalivartha