കരീന തടി കുറച്ചതിന്റെ രഹസ്യം ഇതാണ്
ബോളിവുഡ് നടി കരീന കപൂര്‍ പ്രസവശേഷം തടി കുറച്ചതിന് പിന്നില്‍ എന്താണ് രഹസ്യമെന്നറിയാന് പലര്‍ക്കും അതിയായ ആഗ്രഹമുണ്ടാകും. എന്നാല്‍ അതിന്റെ രഹസ്യം കരീന ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു.കഠിനമായ ഡയറ്റിങ്ങും ഭക്ഷണം നിയന്ത്രണവും തന്നെയാണ് തടി കുറയാന്‍ കാരണമായതെന്നും കരീന പറയുന്നു.
ഡയറ്റിങ് സമയത്ത് വെള്ളം ധാരാളം കുടിക്കുമായിരുന്നുവെന്നും കരീന പറഞ്ഞു. ഗര്‍ഭ കാലയളവില്‍ ശരീരം തടിച്ചുള്ള കരീനയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മകന് തൈമൂറിന്റെ ജനനത്തിന് ശേഷം സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുന്ന കരീന തന്റെ ശരീരത്തിലൂടെ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
ഒരു പ്രമുഖ മാഗസീനിന്റെ 2108 ല്‍ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പിന് വേണ്ടി കരീന നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നത്. സ്ലിം ഫിറ്റായാണ് കരീന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കരീന തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഭര്‍ത്താവ് സയീഫ് അലി ഖാനും മകന് തൈമൂറിനുമൊപ്പം സ്വിറ്റ്സര്‍ലാന്റില്‍ അവധി ആഘോഷിക്കുകയാണ് കരീന ഇപ്പോള്‍.
https://www.facebook.com/Malayalivartha