അഭിഷേക് ബച്ചനും കരീഷ്മ കപൂറും പിരിയാനുണ്ടായ കാരണം ചികഞ്ഞെടുത്ത് പാപ്പരസികൾ ;ബോളിവുഡ് ആഘോഷമാക്കിയ പ്രണയജോടികൾ വേർപിരിഞ്ഞത് ഇങ്ങനെ
അഭിഷേകും ഐശ്വര്യയും പുതിയ വീട് വാങ്ങിയതോടെ പാപ്പരാസികൾ നോക്കിയിരിക്കുന്നത് എന്നാണ് പുതിയ വീട്ടിലേക്ക് മാറുന്നതെന്നാണ് . കുടുംബ വീട്ടിൽ നിന്ന് മാറുമെന്നുള്ള വാർത്തകൾ പക്ഷെ കുടുംബം നിഷേധിച്ചു. കാരണം മാതാപിതാക്കളെ പിരിഞ്ഞ താമസിക്കാൻ തയ്യാറല്ലാത്ത ആളാണ് അഭിഷേക് ബച്ചൻ . ഈ കാരണം കൊണ്ടാണ് മുൻ കാമുകി കരീഷ്മ കപൂറുമായി അഭിഷേക് പിരിഞ്ഞത് .
ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു അഭിഷേക് ബച്ചന്റെയും കരീഷ്മ കപൂറിന്റെയും. ഇരുവരുടെയും പ്രണയം തുടങ്ങിയത് ഹാ മേംനേ ഭി പ്യാര് കിയ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പിന്നീട് ഇരുവരും 2002 ല്‍ അമിതാഭ് ബച്ചന്റെ അറുപതാം ജന്മദിനത്തില് തങ്ങള്‍ വിവാഹിതരാകുമെന്നു പരസ്യമായി അറിയിച്ചു. അടുത്ത വര്‍ഷം ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനുള്ള കാരണം കരീഷ്മ അഭിഷേകിനെ മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാനായി നിര്‍ബന്ധിച്ചതാണെന്നാണ് വാര്‍ത്തകള്‍.
പുതിയ വസതി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വാങ്ങിയത് താമസിക്കാന്‍ വേണ്ടിയില്ല. പകരം സമ്പാദ്യമെന്ന രീതിയിലാണ്. അഭിഷേക് ബച്ചനെ ഐശ്വര്യ ഒരിക്കലും ജല്‍സയില്‍ നിന്നും മാറി താമസിക്കാന്‍ നിര്ബന്ധിക്കില്ല. കാരണം അവര്‍ക്ക് കൂട്ടുകുടുംബത്തിന്റെ മൂല്യം അറിയാമെന്നും താരം കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha