സണ്ണിലിയോണിനെ കടത്തിവെട്ടി മിയ മൽകോവ ; ആർ.ജി.വി; മിയ മൽകോവ ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ വൈറൽ

ഇന്ത്യൻ സിനിമയിൽ ധീരമായ പ്രമേയങ്ങൾ കയ്യാളുന്നതിൽ മികവ് തെളിയിച്ച സംവിധായകരിൽ ഒരാളാണ് രാം ഗോപാൽ വർമ. മികച്ച ചിത്രങ്ങൾ അവകാശപ്പെടാൻ ഉളളപ്പോഴും പൊളളുന്ന അഭിപ്രായങ്ങൾ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കൈപൊളളിയ സംവിധായകൻ. വീണ്ടും ആർജിവി വാർത്തകളിൽ നിറയുന്നത് വിവാദങ്ങളുടെ പേരിലല്ല. പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിലാണ്.
രാം ഗോപാൽ വർമ പുതിയതായി സംവിധാനം ചെയ്യുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോൺ താരം മിയ മൽകോവയാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സെക്സിന്റെ അതിപ്രസരമുള്ള ട്രെയിലർ വിവാദമാകുമെന്ന് തീർച്ച. ചിത്രത്തിന്റെ ഫുൾ വിഡിയോ ജനുവരി 26ന് റിലീസ് ചെയ്യും.
സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ് താരമാകുകയാണ് മിയ മൽകോവ. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ രാമു പുറത്തുവിട്ടിരുന്നു. ഈ രണ്ട് പോസ്റ്ററുകളിലും പൂര്‍ണ നഗ്നയായാണ് മിയ പ്രത്യക്ഷപ്പെട്ടത്. ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണിക്കു ശേഷം ഇന്ത്യൻ സിനിമ അടയാളപ്പെടുത്തുന്ന പോൺ താരമായി മിയ മാറുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha