വിവാഹം കഴിക്കും ; എന്നാല്‍ ഈ താരത്തെ മാത്രം കല്ല്യാണം വിളിക്കില്ല: തുറന്നടിച്ച് ദീപികാ പദുക്കോണ്‍
ബോളിവുഡിന്റെ ക്വീന്‍ ആണ് ദീപികാ പദുക്കോണ്‍. സൗന്ദര്യവും അഭിനയ പാഠവവും ഒത്തിണങ്ങിയ താര സുന്ദരി. പത്മാവത് റിലീസ് ആയതോടെ പാര്‍വതിയുടെ താരമൂല്യം ഉയരുകയും ചെയ്തു. പത്മാവതിലും തന്റെ നായകനായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യവുമാണ്.
ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്ന വാര്‍ത്തയും ബി ടൗണില്‍ പരന്നു കഴിഞ്ഞു. എന്നാലിപ്പോഴിതാ ദീപിക തന്നെ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വോഗ് ബി.എഫ്.എഫിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹ സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയത്.
പെട്ടെന്നുള്ള ഒരു വിവാഹത്തിന് താല്പര്യമില്ല. വിവാഹം നടക്കേണ്ട സമയത്ത് നടക്കുക തന്നെ ചെയ്യും. അതേസമയം, വിവാഹത്തിന് കത്രീന കെയ്ഫിനെ ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇല്ല എന്ന തുറന്നടിക്കുകയായിരുന്നു ദീപിക. മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിനെ ദീപികയില്‍ നിന്നകറ്റിയത് കത്രീനയാണെന്നാണ് ബോളിവുഡിലെ സംസാരം.
https://www.facebook.com/Malayalivartha