വ്യവസായ പ്രമുഖനെതിരെ ലൈംഗിക പീഡന ആരോപണവുമായി ബോളിവുഡ് താരം രംഗത്ത്
വ്യവസായ പ്രമുഖനെതിരെ ലൈംഗിക പീഡന ആരോപണവുമായി ബോളിവുഡ് മുതിര്‍ന്ന താരം സീനത്ത് അമന്. പ്രമുഖ വ്യവസായി അമര്‍ ഖന്ന ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച് സീനത്ത് അമന് പൊലീസില്‍ പരാതി നല്കി.
സീനത്ത് അമന്റെ കുടുംബവുമായി അടുത്ത പരിചയം ഉള്ള വ്യക്തിയാണ് അമര്‍ ഖന്ന. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമര്‍ ഖന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
അമര്‍ ഖന്ന ഇപ്പോള്‍ ഒളിവിലാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും പൊലീസ് പറയുന്നു. അമര്‍ ഖന്നയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ, സത്യം ശിവം സുന്ദരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് സീനത്ത് അമന്.
https://www.facebook.com/Malayalivartha