സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച ആഷിക് ബനായ വീണ്ടും
ഹിന്ദി സിനിമാ രംഗത്ത് യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ആഷിക് ബനായ എന്ന ഹിറ്റ് ഗാനത്തിന് രണ്ടാം ജന്മം. ഉര്‍വശി റൗത്തേല കേന്ദ്രകഥാപാത്രമായെത്തുന്ന ഹേറ്റ് സ്റ്റോറി 4 എന്ന സിനിമയിലൂടെയാണ് ഹിമേഷ് രെഷ്മിയയുടെ ഈ ഗാനം തിരിച്ചുവരുന്നത്. നേഹാ കക്കറും ഹിമേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യമിറങ്ങിയ ഗാനത്തെ പോലെ തന്നെ ചൂടന്‍ രംഗങ്ങളുമായാണ് റീമേക്ക് ഒരുക്കിയിരിക്കുന്നത്.
വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്യുന്ന ഹേറ്റ് സ്റ്റോറി 4യുടെ ട്രെയിലറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ബുധനാഴ്ച ഉച്ചയോടെ പുറത്തിറങ്ങിയ ആദ്യ ഗാനവും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായത്. തനിഷ്ക് ബാഗ്ചി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുന്താഷിറാണ്. ഉര്വഷിക്ക് പുറമെ വിവാന് ഭാതേന, കരണ്‍ വാഹി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന സിനിമ മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha