200 കോടി ക്ലബ്ബിൽ ഇടം നേടി സഞ്ജയ് ലീല ബൻസാലിയുടെ 'പദ്മാവത്'
ഏറെ നാൾ വിവാദകുരുക്കിൽപ്പെട്ടു കിടന്ന സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് സിനിമ പദ്മാവത് 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദർശനം വൈകിയെങ്കിലും ആദ്യത്തെ നാലു ദിവസം കൊണ്ട് 100 കോടി കഴിഞ്ഞിരുന്നു. ജനുവരി 25 നു സിനിമ റിലീസ് ചെയ്തത് മുതലുള്ള ചിത്രത്തിന്റെ കളക്ഷൻ 212.5 കോടിയിലെത്തിയെന്നാണ് വിവരം. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിംഗിനുമുന്പ് രജപുത് സംഘടനകൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ബൻസാലി നിഷേധിച്ചിരുന്നു.
സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കർണിസേനയിലെ ഒരു വിഭാഗം സമരത്തിൽനിന്നു പിന്മാറിയതു പ്രക്ഷോഭർക്കു തിരിച്ചടിയായി.മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha