'പദ്മാവത്' ചിത്രത്തിൽ നായകന്മാരെക്കാൾ പ്രതിഫലം വാങ്ങിയതിനെക്കുറിച്ച് ദീപിക പദുക്കോൺ പറയുന്നു...
ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് സിനിമ പദ്മാവത് പ്രദർശനത്തിനെത്തിയെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ത്രത്തിന്റെ പ്രദർശനം വൈകിയെങ്കിലും ആദ്യത്തെ നാലു ദിവസം കൊണ്ട് 100 കോടി കഴിഞ്ഞിരുന്നു. ജനുവരി 25 നു സിനിമ റിലീസ് ചെയ്തത് മുതലുള്ള ചിത്രത്തിന്റെ കളക്ഷൻ 212.5 കോടിയിലെത്തിയെന്നാണ് വിവരം. ഇതിനിടെയാണ് ചിത്രത്തിലെ നായകന്മാരെക്കാൾ നായികയായ ദീപിക പദുക്കോൺ പ്രതിഫലം വാങ്ങിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. പദ്മാവതിന് ദീപിക 13 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ കേന്ദ്ര നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാഹിദ് കപൂറും, രണ്‍വീര്‍ സിങും കൈപ്പറ്റിയത് 10 കോടി രൂപയാണ്. പദ്മാവത് ചിത്രത്തോടെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ദീപിക മാറി. ചിത്രത്തില്‍ മറ്റു താരങ്ങളെക്കാളും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ദീപികയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള വിവിരം. തന്റെ കൂടെ അഭിനയിച്ച മറ്റു താരങ്ങളെ താരതമ്യം ചെയ്യുകയല്ല. ഇതിന്റെ അര്‍ഥം താന്‍ മറ്റുള്ളവരേക്കാളും കൂടുതല്‍ പ്രതിഫലം അര്ഹിക്കുന്നുവെന്നുമല്ലെന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു. തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത്രയും തുക കൈപ്പറ്റുന്നതെന്നും ദീപിക പറഞ്ഞിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിംഗിനുമുന്പ് രജപുത് സംഘടനകൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ബൻസാലി നിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കർണിസേനയിലെ ഒരു വിഭാഗം സമരത്തിൽനിന്നു പിന്മാറിയതു പ്രക്ഷോഭർക്കു തിരിച്ചടിയായി.മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha