ഗായകന് സോനു നിഗത്തിന്റെ ജീവനു ഭീഷണി;പൊതുസ്ഥലങ്ങളില്‍ വച്ചോ പരിപാടിക്കിടയില്‍ വച്ചോ ആക്രമണമുണ്ടായേക്കാം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
ബോളിവുഡിന്റെ പ്രിയഗായകന് സോനു നിഗത്തിന്റെ ജീവനു ഭീക്ഷണി ഉണ്ട് എന്നു മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥനത്തില്‍ ഗായകന്റെ സൂരക്ഷ വര്‍ദ്ധിപ്പിച്ചു. സോനു നിഗത്തിനു പൊതുസ്ഥലത്തു വച്ചോ ഏതെങ്കിലും പരിപാടിക്കിടയില്‍ വച്ചോ ആക്രമണം ഉണ്ടായേക്കാം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബ് ഫരീദാബാദില്‍ ജനിച്ച സോനു ഹിന്ദി, തമിഴ്, മലയാളം അടക്കം നിരവധി ഭാഷകളില്‍ പാടിട്ടുണ്ട്. 2004-ല്‍ മികച്ച ഗായകനുള്ള ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നണി ഗാനരംഗത്തിലൂടെ കരിയര്‍ ആരംഭിച്ച സോനു സംഗീത സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോനുവിന്റെ റോമന്റിക്ക് റോക്ക് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
https://www.facebook.com/Malayalivartha