'അച്ഛന്മാര് തങ്ങളുടെ പെണ്മക്കളോട് ആ കാര്യങ്ങള്‍ സംസാരിക്കുവാന്‍ മടി കാണിക്കുന്നു'...രാധിക ആപ്തേ പറയുന്നു
സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്തേ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രമാണ് പാഡ് മാന്‍. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിലെ പ്രധാന വിഷയമായ ആര്‍ത്തവകാലത്തെ കുറിച്ചസംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ രാധിക ആപ്തേ.
ആര്‍ത്തവത്തെ കുറിച്ച് പുരാതന കാലം മുതല്‍ നിരവധി കര്യങ്ങള്‍ പറയുന്നുണ്ടെന്നും, ആര്ത്തവത്തെക്കുറിച്ചള്ള ചില സിദ്ധാന്തങ്ങള്‍ ഒരു പക്ഷേ നിങ്ങളെ ചിരിപ്പിച്ചേക്കുമെന്നും, എന്നാല്‍ തീര്‍ച്ചയായും പെണ്‍ക്കുട്ടികള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും താരം പറയുന്നു. പുരുഷന്മാര് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ പുരുഷന്മാരോട് സംസാരിക്കുവാന്‍ മടിക്കുന്നുണ്ട്. പെണ് മക്കളോട് ആര്ത്തവകാര്യങ്ങള് തങ്ങളുടെ അമ്മമാര്‍ മാത്രമാണ് തുറന്ന് സംസാരിക്കുന്നത്. എന്നാല്‍ അച്ഛന്മാര് തങ്ങളുടെ പെണ്മക്കളോട് ആ കാര്യങ്ങള്‍ സംസാരിക്കുവാന്‍ മടി കാണിക്കുകയാണ്.എന്തുകൊണ്ടാണ് അവര്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നത്. എന്തുകൊണ്ട് ഇരുവര്‍ക്കും ഒരുമിച്ച് ഇക്കാര്യങ്ങള്‍ സംസാരിച്ചുകൂടാ. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നത്? സ്ത്രീകളോ, പുരുഷന്മാരോ എന്നതല്ല, ഇരുവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ തുല്യമായ ഉത്തരവാദിത്വമുണ്ട്'- രാധിക പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് ഈ ചിത്രത്തിനായി തയ്യാറെടുക്കുമ്പോഴാണ് താന്‍ ആര്‍ത്തവത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതെന്നും രാജ്യത്ത് ഭൂരിപക്ഷം സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ ലഭ്യമല്ലെന്നു തനിക്കു മനസിലായെന്നും അക്ഷയ് മുൻപ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha