വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിച്ചു പൊട്ടിച്ചു പ്രിയങ്ക ചോപ്ര ; ഡിപ്രഷന്നെന്നു ആരാധകർ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ആയ ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് പ്രിയങ്ക ചോപ്ര . സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന പ്രിയങ്ക കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ആണ് വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
കുടിച്ചു കൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ വ്യക്തമാക്കുന്നത്. ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏറെ നാളായി ന്യൂയോര്‍ക്കിലാണ് താരം താമസിക്കുന്നത്. നാളുകളായി ഒറ്റയ്ക്ക് നാട് വിട്ട് താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് തന്നെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് പ്രിയങ്ക മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ പ്രിയങ്കയുടെ ഈ പ്രവര്‍ത്തി കണ്ട് ആശങ്കയിലാണ് പ്രിയങ്കയുടെ ആരാധകര്‍. ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ് ആരാധകരുടെ ഉത്കണ്ഠ.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha