Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൗന്ദര്യം കൊണ്ട് സിനിമാലോകത്തെ ത്രസിപ്പിക്കുന്നതിനിടയിൽ പടികടന്നെത്തിയ പ്രണയം; മിഥുൻ ചക്രവർത്തിയുമായി രഹസ്യ വിവാഹം നടത്തി ബോളിവുഡിനെ ഞെട്ടിച്ചു! ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കാൻ മിഥുൻ ചക്രവർത്തിയെ നിർബന്ധിച്ചപ്പോൾ വിവാഹ ജീവിതത്തിൽ വിള്ളൽ വീണു: ഇതോടെ തകർന്നു പോയ ശ്രീദേവിയെ ബോണി കപൂർ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചപ്പോഴും വിവാദങ്ങൾ കെട്ടടങ്ങിയില്ല...

25 FEBRUARY 2018 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ട് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരേയുള്ളൂ. അതില്‍ എന്നും ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. കഴിഞ്ഞ വര്‍ഷം 54-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.

ബാലതാരമായി വന്ന് അരങ്ങേറ്റം കുറിച്ച ശ്രീദേവി പിന്നീട് ദക്ഷിണേന്ത്യയിലെ സ്വപ്‌ന സുനന്ദരിയായി മാറുകയായിരുന്നു. എണ്‍പതുകളില്‍ സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി പ്രണയത്തിലായിരുന്നു. രഹസ്യമായി വിവാഹം കഴിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അകലുകയായിരുന്നു. പിന്നീട് അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിയ്ക്കുന്നത്.

മകള്‍ ജാഹ്നിയുടെ സിനിമാ പ്രവേശനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടെയാണ് അഭിനയത്തില്‍ എന്നും വിസ്മയം തീര്‍ത്ത താര സുന്ദരി വിടപറഞ്ഞിരിക്കുന്നത്. പുരുഷ കേസരികൾ അടക്കി വാഴുന്ന ബോളിവുഡിലെ ജ്വലിക്കുന്ന താരമായിരുന്നു ശ്രീദേവി. ഏതൊരു പുരുഷന്റെയും അഭിനയത്തെ നിഷ്പ്രയാസം മറികടക്കാനുള്ള കഴിവ് ശ്രീദേവിയുടെ അഭിനയത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിലും തമിഴിലും കന്നഡയിലും തകർത്ത് വാരിയ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായി തമിഴ്‌നാട്ടിലെ ശിവാകാശിക്കാരി ശ്രീ അമ്മ യാങ്കർ അയ്യപ്പൻ ഇന്ത്യൻ സിനിമയെ അടക്കി വാണു.

ജ്വലിക്കുന്ന താര പ്രഭയിലും വിവാദങ്ങൾ നിറഞ്ഞതായിരുന്നു ശ്രീദേവിയുടെ വിവാഹ ജീവിതം. തമിഴിൽ നിന്നും ബോളിവുഡിലെത്തിയതോടെയാണ് നടിയുടെ ജീവിതത്തിൽ വിവാദങ്ങളും കൂടെ പോരുന്നത്. നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നതോടെയാണ് ശ്രീദേവി വിവാദങ്ങളുടെ കളിത്തോഴിയായി മാറുന്നത്. അതിനും മുമ്പ് മിഥുൻ ചക്രവർത്തിയുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. നടൻ മിഥുൻ ചക്രവർത്തിയെ ആയിരുന്നു ശ്രീദേവി ആദ്യം വിവാഹം ചെയ്തത്. എന്നാൽ ആ വിവാഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു ശ്രീദേവിയും മിഥുൻ ചക്രവർത്തിയും വിവാഹിതരാകുന്നത്. ഇവർ വിവാഹിതരാണെന്ന് കാണിച്ച് ഒരു മാഗസിൻ വിവാഹസർട്ടിഫിക്കറ്റ് പുറത്തുവിട്ടതിൽപ്പിന്നെ മിഥുൻ താൻ ശ്രീദേവിയെ വിവാഹം കഴിച്ചകാര്യം വെളിപ്പെടുത്തുകയായിരുന്നു.

ഇത് ബോളിവുഡിലും തെന്നിന്ത്യയിലും വൻ വാർത്തയായി. ജാഗ് ഉഥാ ഇൻസാൻ എ്‌ന സിനിമയുടെ സെറ്റിൽ വച്ചാണ് മിഥുനും ശ്രീദേവിയും പ്രണയിക്കുന്നതും വിവാഹിതരാവുന്നതും. എന്നാൽ മിഥുൻ ആ സമയം വിവാഹിതനായിരുന്നു. യോഗിതാ ബാലി ആയിരുന്നു മിഥുന്റെ ഭാര്യ. ഇതോടെ ഇവരുടെ വിവാഹ ബന്ധത്തിൽ വിള്ളൽ വീണു. 1985ൽ ഇരുവരും ഔൗദ്യോഗികമായി വിവാഹിതരായി. ഇതോടെ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിതാ ആത്മഹത്യാ ശ്രമം നടത്തി. മിഥുൻ ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യണമെന്ന് ശ്രീദേവി വാശി പിടിച്ചു. എന്നാൽ അതു സംഭവിച്ചില്ല. പിന്നീട് ഇരുവരും പിരിയുന്ന വാർത്തയാണ് ലോകം കേട്ടത്.

അതേസമയം ബോണി കപൂറിനും ശ്രീദേവിയിൽ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിൽ ബോണിയുടെ ആദ്യഭാര്യയായ മോണാ കപൂറിനും മിഥുൻ ചക്രവർത്തിക്കും ആശങ്ക ഉണ്ടായിരുന്നു. ഇതിനാൽ മിഥുൻ നിർബന്ധിച്ച് ശ്രീദേവിയെ കൊണ്ട് ബോണി കപൂറിന്റെ കയ്യിൽ രാഖി കെട്ടിച്ചിരുന്നു. എന്നാൽ മിഥുൻ ചക്രവർത്തി രാഖികെട്ടിച്ചു കൊണ്ട് സഹോദരനാക്കി മാറ്റാൻ ശ്രമിച്ച ബോണി കപൂർ ശ്രീദേവിയുമായി കൂടുതൽ അടുക്കുക ആയിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അതേസമയം മിഥുൻ ചക്രവർത്തിയും ആദ്യ ഭാര്യ യോഗിതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. അതേസമയം ശ്രീദേവി ബോണിയെ ഭർത്താവായി തിരഞ്ഞെടുക്കുകയും ചെയ്തു.

ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ വിവാഹമായിരുന്നു ഇത്. ബോണിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ ശ്രീദേവി ബോണിയുടെ മകളെ ഗർഭം ധരിച്ചിരുന്നു. ഇതോടെ ബോണിയും ആദ്യ ഭാര്യ മോണാ കപൂറുമായുള്ള വിവാഹ ബന്ധം അവസാനിച്ചു. ബോളിവുഡിൽ ഈ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതോടെ ബോണി കപൂർ ഭാര്യ മോണയേയും മകൻ അർജുൻ കപൂറിനെയും മകൾ അൻഷുലയേയും ഉപേക്ഷിച്ചു ശ്രീദേവിയെ വിവാഹം ചെയ്തു. വളരെ രഹസ്യമായിട്ടായിരുന്നു ശ്രീദേവി ബോണി കപൂർ വിവാഹം.

ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം പോലും നേടാതെ ആയിരുന്നു ശ്രീദേവിയുടെ കഴുത്തിൽ ബോണി കപൂർ മിന്നുകെട്ടിയത്. ഇരുവർക്കും രണ്ട് പെൺമക്കളും പിറന്നു. ഖുശിയും ജാൻവിയും. ബോണിയുടേയും ശ്രീദേവിയുടെയും ബന്ധം വളരെ ദൃഡമായിരുന്നു. മരിക്കുമ്പോൾ പോലും ശ്രീദേവിക്ക് അടുത്ത് ബോണി ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (6 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (22 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

Malayali Vartha Recommends