ശ്രീദേവി കേവലം മൃതശരീരം മാത്രമായോ..? അരിശം പൂണ്ട് റിഷി കപൂര്‍
താരസുന്ദരി ശ്രീദേവിയുടെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തുനിന്നും നിരവധിപ്പേർ അനുശോചനമറിയിച്ചിരുന്നു. ഇപ്പോഴിതാ നടി ശ്രീദേവിയെ മാധ്യമങ്ങള്‍ കേവലം മൃതശരീരം മാത്രമാക്കി ചത്രീകരിച്ചുവെന്ന് നടന് റിഷി കപൂർ.
എങ്ങനെയാണ് ഇത്ര വേഗം ഒരു വ്യക്തി ശരീരം മാത്രമാകുന്നതെന്നും കപൂര്‍ ചോദിക്കുന്നുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിഷി കപൂറും ശ്രീദേവിയും ഒരുമിച്ചഭിനയിച്ച ചാന്ദിനിയിലെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha