Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വരോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ

10 MARCH 2018 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗമാണെന്ന് താരം ട്വീറ്റ് ചെയ്തതിന് പിന്നാലെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദര്‍. ഇര്‍ഫാന്‍ ഒരു പോരാളിയാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അദ്ദേഹം നേരിടുകയാണെന്നും സുതാപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രോഗത്തിന്റെ ശമനത്തിനായി പ്രാര്‍ത്ഥിക്കുകയെന്നും സുതാപ പറഞ്ഞു.

സുതാപയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ അടുത്ത സുഹൃത്തും പങ്കാളിയും ഒരു പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിബന്ധങ്ങളോട് യുദ്ധം ചെയ്യുകയാണ്. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോള്‍ യുദ്ധഭൂമിയിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഞങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരുടെയും പിന്തുണയുള്ളതു കൊണ്ട് വിജയം സുനിശ്ചിതമാണ്. നിങ്ങള്‍ക്ക് രോഗമെന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടെന്നറിയാം. പക്ഷേ അതെന്തായാലും ഭേദമാവാന്‍ പ്രാര്‍ഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങള്‍ക്കൊപ്പം ചേരുന്നതാണ്. എല്ലാവര്‍ക്കും നന്ദി.


തനിക്ക് അപൂര്‍വ രോഗമുണ്ടെന്നും എന്നാല്‍ ഊഹം പ്രചരിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ 15 ദിവസത്തിനകം അറിയിക്കാമെന്നും ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിര്‍ണയത്തിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാര്‍ഥനയിലാണ് ആരാധകര്‍

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends