Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ് ; അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ;തുറന്നടിച്ച് വിദ്യാബാലന്‍

10 MARCH 2018 06:27 PM IST
മലയാളി വാര്‍ത്ത

വിദ്യാബാലന്‍ ഒരു വ്യത്യസ്ത നടി എന്നതിലുപരി എന്തും തുറന്നടിക്കുന്ന സ്വഭാവക്കാരിയാണ്. അതുകൊണ്ടുതന്നെയാണ് സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പോലും മറയില്ലാതെ തുറന്നുപറയുന്നത്. സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? അതാണ് വിഷയം.'' എന്നു ചോദിക്കുകയാണ് വിദ്യാബാലന്‍.'ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്‌സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്.

ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്‌സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്‌സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ മാത്രമുള്ള ഒരു കര്‍മ്മമാണെന്നും വിശ്വസിക്കുന്നു.അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക''- വിദ്യ പറയുന്നു.സെക്‌സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നാണ് വിദ്യയുടെ വാദം.

ലൈംഗിക വിഷയത്തില്‍ നവീനതയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സെക്‌സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് സെക്‌സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.എന്ന് വിദ്യാബാലന്‍ ശക്തമായ ഭാഷയില്‍ പ്രസ്താവിച്ചിരിക്കുകയാണ്. വിദ്യയുടെ സിനിമാജീവിതത്തെ സംബന്ധിച്ചിടത്തോളം, ഇവര്‍ അഭിനയിച്ച 'തുമാരാ സുലു' എന്ന പടം അടുത്തിടെ റിലീസാകുകയുണ്ടായി. ഈ സിനിമ ഒരേസമയം വ്യാപകമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും നേടുകയുണ്ടായി.

സുലു എന്ന സുലോചന, സന്തോഷവതിയായ ഭാഗ്യവതിയായ മധ്യവയസ്‌കയായ രു വീട്ടമ്മയായി ഇതില്‍ അഭിനയിച്ചിരിക്കുന്നു. എളിമ നിറഞ്ഞ കുടുംബവനിതയാണെങ്കിലും ചില അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയായിട്ടാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പടത്തിന്റെ യശഃസ്സിന് കാരണം സംവിധായകന്‍ സുരേഷ് ത്രിവേണിയാണ്. ഇതുപോലുള്ള ജനപ്രിയ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിദ്യാബാലന്‍ പറയുകയുണ്ടായി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (1 minute ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (8 minutes ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (32 minutes ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (52 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (9 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (9 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (10 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (11 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (11 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (11 hours ago)

Malayali Vartha Recommends