Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു; അഭിഷേകുമായും ഷാരൂഖുമായും അവിഹിതമുണ്ടെന്ന് സംശയിച്ചു: സല്‍മാന്‍ ഖാന്‍ എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്- പ്രണയ തകര്‍ച്ചയെക്കുറിച്ച് ഐശ്വര്യ

24 MARCH 2018 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത് അത്ര സന്തോഷത്തോടെയല്ല. അതിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. പ്രണയ തകര്‍ച്ചയ്ക്കുശേഷം ഐശ്വര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സിനിമയിലെ മറ്റ് സഹതാരങ്ങളുമായി ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയിരുന്നതായും ഐശ്വര്യ അന്ന് പറഞ്ഞിരുന്നു.

‘സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ വേര്‍പിരിഞ്ഞു. പക്ഷേ, സല്‍മാന്‍ അതുമായി പൊരുത്തപ്പെട്ടിട്ടില്ല. വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു. അഭിഷേക് ബച്ചന്‍ ഷാരൂഖ് ഖാന്‍ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിക്ക് പോകുമായിരുന്നു.

സല്‍മാന്റെ മദ്യാസക്തിയും അതേത്തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാന്‍ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസ വഞ്ചനയും അവജ്ഞയും. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാന്‍ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്.’ ഇരുവരും പ്രണയത്തിലായിരുന്നപ്പോഴും സല്‍മാന്‍ മറ്റ് ബന്ധങ്ങളുണ്ടായിരുന്നതായും അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയതായും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

‘എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാന്‍ സല്‍മാന്‍ ഖാനുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതില്‍ എനിക്ക് സമാധാനമുണ്ട്.’

ഐശ്വര്യ നല്‍കിയ അഭിമുഖത്തിന്റെ വെളിച്ചത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സല്‍മാന്‍ പിന്നീട് മറുപടി നല്‍കുകയുണ്ടായി. എന്നാല്‍, താന്‍ ഒരിക്കലും ഐശ്വര്യയെ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് ദേഷ്യമോ സങ്കടമോ വന്നാല്‍ താന്‍ സ്വയം ഉപദ്രവിക്കാറേ ഉള്ളൂവെന്നാണ് സല്‍മാന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ ഒരിക്കലും ഐശ്വര്യയെ തല്ലിയിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും എന്നെ തല്ലാം. സെറ്റിലുള്ള ഏതൊരു ഫൈറ്റര്‍ക്കും എന്നെ തല്ലാം. അതുകൊണ്ടാണ് ആളുകള്‍ക്ക് എന്നോട് ഭയമില്ലാത്തത്. ഞാനും വൈകാരികമായി പെരുമാറാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഞാന്‍ എന്നെ തന്നെ വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഞാന്‍ ചുമരില്‍ എന്റെ തല ഇടിപ്പിക്കും. എനിക്ക് മറ്റാരെയും ഉപദ്രവിക്കാനാവില്ല. നമുക്ക് നമ്മളെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലൊരു അവസ്ഥയില്‍ ഞാന്‍ ആകെ മര്‍ദിച്ചിട്ടുള്ളത് സുഭാഷ് ഘായെ ആണ്. എന്നാല്‍ പിറ്റേ ദിവസം തന്നെ ഞാന്‍ അയാളോട് മാപ്പും പറഞ്ഞു. സല്‍മാന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 minute ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (13 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (29 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends