Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

'വിഷമിക്കരുത് സാജന്‍ ചേട്ടാ.. ചില മുറിവുകള്‍.. ചില ഓര്‍മ്മകള്‍.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാന്‍ കഴിയാത്ത വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം...' നൊമ്പരമായി ജിഷിന്റെ കുറിപ്പ്

22 SEPTEMBER 2020 04:41 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ സിനിമ-സീരിയൽ താരമായ സാജന്‍ സൂര്യ. അതോടൊപ്പം തന്നെ അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ സാജന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസിച്ചുകൊണ്ട് സഹപ്രവര്‍ത്തകനും മിനിസ്ക്രീന്‍ താരവുമായ ജിഷിന്‍ മോഹന്‍ പങ്കുവച്ച കുറിപ്പ് ഏവരുടെയും ശ്രദ്ധ ആഘര്ഷിക്കുകയുണ്ടായി. കുറിപ്പിൽ സാജനുമായുള്ള സൗഹൃദത്തെക്കുറിച്ചും, ശബരീനാഥിന്റെ വിയോഗത്തെക്കുറിച്ചുമെല്ലാം ജിഷിന്‍ വൈകാരികമായി സംസാരിക്കുന്നുണ്ട്. സാജനും ശബരിയുമായുള്ള സൗഹൃദത്തിന്റെ ആഴവും ജിഷിന്റെ കുറിപ്പില്‍നിന്നും വ്യക്തമാകുന്നതാണ്.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ

'സാജന്‍ സൂര്യ. മലയാള സീരിയല്‍ എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജന്‍ ചേട്ടന്റെ ജന്മദിനമാണ്. 'അമല' സീരിയലിനു ശേഷം ഇപ്പൊ 'ജീവിതനൗക' സീരിയലില്‍ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. അതിനു മുന്‍പ് ക്രിക്കറ്റ് ടീമിലും തകര്‍പ്പന്‍ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയില്‍ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്. ജീവിതനൗകയില്‍ രണ്ടു മൂന്ന് ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് സാജന്‍ ചേട്ടന്‍ എന്നോട് ആ സത്യം വെളിവാക്കിയത്. 'നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി'. എനിക്ക് വളരെ സന്തോഷം നല്‍കിയ വാക്കുകള്‍ ആയിരുന്നു അത്.

നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകള്‍ ഉള്ള ഒരു ജ്യേഷ്ഠസഹോദരന്‍. അതാണ് ചുരുക്കത്തില്‍ എനിക്ക് സാജന്‍ ചേട്ടന്‍. തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ ഇന്ന് രാവിലെ ഞാന്‍ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്‍പോളകള്‍ തടിച്ചു വീങ്ങിയിരിക്കുന്നു. ഒറ്റക്ക് വേറെ ഏതോ ലോകത്തില്‍ ചിന്തയില്‍ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകള്‍ തുടച്ചു കൊണ്ടിരിക്കുന്ന സാജന്‍ ചേട്ടനെ എങ്ങനെ ജന്മദിനാശംസകള്‍ അറിയിക്കാന്‍..?

ഒരു പക്ഷെ തന്റെ ജന്മദിനത്തില്‍, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആയിരിക്കും സാജന്‍ ചേട്ടന്‍. വിഷമിക്കരുത് സാജന്‍ ചേട്ടാ.. ചില മുറിവുകള്‍.. ചില ഓര്‍മ്മകള്‍.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാന്‍ കഴിയാത്ത വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകള്‍ പ്രിയ സാജന്‍..'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (21 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (26 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (31 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (36 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (40 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (42 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (47 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (53 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends