Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സീന്‍ കഴിഞ്ഞപാടെ വണ്ടിപിടിച്ച് ഇറങ്ങിയോടുകയായിരുന്നു; എന്റെ ശരീരമാകെ മേക്കപ്പ് ഇട്ട ബ്ലഡും; നെഞ്ചിടിപ്പ് കൂടി നിന്നപ്പോൾ മമ്മൂക്ക ആ പണിഷ്മെന്റ് തന്നു; ഞാന്‍ പെട്ടെന്ന് അയ്യോ എന്ന് വിളിച്ചു പോയി; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് നോബി മാർക്കോസ്

23 JUNE 2021 04:51 PM IST
മലയാളി വാര്‍ത്ത

കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് നോബി മാര്‍ക്കോസ്. പിന്നീട് മലയാള സിനിമയിലേക്കും നോബി കടന്നുവന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ എല്ലാ സൂപ്പര്‍ താരങ്ങളോടൊപ്പവും നോബി അഭിനയിച്ചിട്ടുണ്ട്.

 

 

ഇപ്പോഴിതാ, അമ്മ ഷോ ഷൂട്ടിനിടെയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നോബി. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നോബി മനസ്സുതുറന്നത്. അമ്മ ഷോയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് തന്നെയാണ് മധുരരാജയുടെ ഷൂട്ടും നടക്കുന്നത്. ചിത്രത്തില്‍ ഞാനും ജയ്യുമായുള്ള കോമ്പിനേഷന്‍ സീനാണ് എടുക്കുന്നത്.

 

 

അമ്മ ഷോയുടെ ഫൈനല്‍ റിഹേഴ്‌സലായിരുന്നു. മമ്മൂക്കയും ലാലേട്ടനുമൊക്കെ അവിടെ എന്നെ കാത്തിരിക്കുന്നു. എനിക്കാണെങ്കില്‍ ടെന്‍ഷന്‍. മമ്മൂക്കയുമൊത്തുള്ള സ്‌കിറ്റ് ആണ് എനിക്ക് അവതരിപ്പിക്കാനുള്ളത്.

 

 

ഷോയില്‍ നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. നോബി എപ്പോള്‍ വരും, ഇവിടെ മമ്മൂക്കയൊക്കെ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. രാവിലെ ചെന്ന് വൈശാഖേട്ടനോട് കാര്യം പറഞ്ഞു. ഇനിയിപ്പോ എന്ത് ചെയ്യാനാണെന്ന് പറഞ്ഞ് ചേട്ടനും ടെന്‍ഷനിലായി.

 

 

 

 

അന്ന് ആ സെറ്റ് മുഴുവന്‍ എന്റെ കൂടെ നിന്നു. രാവിലെ ഷൂട്ട് തുടങ്ങി ഉച്ചയ്ക്ക് ബ്രേക്ക് പോലും എടുക്കാതെ ഷൂട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിനിടയ്ക്ക് പഴം ഒക്കെ കഴിക്കാന്‍ കൊടുത്താണ് ബാക്കി സീന്‍ എടുത്തത്. അങ്ങനെ ഷൂട്ട് വേഗം തീര്‍ത്ത് എന്നെ വിട്ടു.

 

 

അങ്ങനെ ഞാന്‍ അവിടുന്ന് നേരെ റിഹേഴ്‌സല്‍ ക്യാംപിലേക്ക് ഓടുകയായിരുന്നു. സീന്‍ കഴിഞ്ഞപാടെ വണ്ടിപിടിച്ച് ഇറങ്ങിയോടുകയായിരുന്നു. എന്റെ ശരീരത്തിലാകെ മേക്കപ്പ് ഇട്ട ബ്ലഡും ഒക്കെയാ. റിഹേഴ്‌സലിന് എത്തിയപ്പോള്‍ മമ്മൂക്കയടക്കം കുറെ പേരുണ്ട്. എനിക്കാണെങ്കില്‍ നെഞ്ചിടിപ്പ് കൂടി. എന്നിട്ട് മമ്മൂക്ക എന്നോട് പറഞ്ഞു. ഞങ്ങള്‍ റിഹേഴ്‌സല്‍ നോക്കി. ഇനി നീ ഒറ്റയ്ക്ക് നോക്കണം എന്ന്. ഞാന്‍ പെട്ടെന്ന് അയ്യോ എന്ന് പറഞ്ഞ് ചിരിച്ചുപോയി.

 


അപ്പോള്‍ മമ്മൂക്ക പറഞ്ഞു. 50 പുഷ് അപ്പ് അടിച്ചാല്‍ വെറുതെ വിടാമെന്ന്. കൂടി നിന്നവരെല്ലാം ചിരിച്ചു. ഷാജോണ്‍ ചേട്ടനും ചിരിച്ചു. അപ്പോള്‍ മമ്മൂക്ക ഷാജോണ്‍ ചേട്ടനോട് പറഞ്ഞു, ചിരിക്കണ്ട നീ വേണം അവനെ സഹായിക്കാന്‍ എന്ന്. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും കൂടി പുഷ് അപ്പ് അടിച്ചു. അതില്‍ ഞാന്‍ രണ്ട് പുഷ് അപ്പെ എടുത്തുള്ളു നോബി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 hours ago)

Malayali Vartha Recommends