Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വപ്‌നങ്ങൾ ബാക്കിയാക്കി അവസാന യാത്ര... കൊല്ലം സുധി അവസാനമായി പങ്കെടുത്ത സ്റ്റാര്‍ മാജിക് എപ്പിസോഡിന്റെ പ്രമോ വൈറൽ.....

08 JUNE 2023 04:04 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ച ഒരു എന്റർടൈൻമെന്റ് പരിപാടിയാണ് സ്റ്റാര്‍ മാജിക്. സിനിമ സീരിയല്‍ രംഗത്ത് സജീവമായ താരങ്ങളാണ് ഷോയില്‍ അണിനിരക്കുന്നത്. രസകരമായ ഗെയിമുകളും ടാസ്‌ക്കും ഡാന്‍സും പാട്ടുമൊക്കെയായി മുന്നേറുകയാണ് പരിപാടി. പരിപാടിയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നാണ് കൊല്ലം സുധി. സുധിയുടെ വേർപാട് ഏറ്റവും കൂടുതൽ തളർത്തിയത് സ്റ്റാർ മാജിക്ക് താരങ്ങളെയാണ്. ഇപ്പോഴിതാ കൊല്ലം സുധി പങ്കെടുത്ത സ്റ്റാര്‍ മാജിക് എപ്പിസോഡിന്റെ പ്രമോ വൈറലായി മാറുകയാണ്. ഇത് അദ്ദേഹത്തിന്റെ അവസാന എപ്പിസോഡാവുമെന്ന് ഒരിക്കലും കരുതിയതല്ല. മകന്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര ചോദിക്കുമ്പോള്‍ സന്തോഷത്തോടെ അതേക്കുറിച്ച് പറയുന്ന സുധിയെയാണ് വീഡിയോയില്‍ കാണുന്നത്.

ഇനി സ്റ്റാര്‍ മാജിക് ഫ്‌ളോറില്‍ പോവുമ്പോള്‍ സുധി ചേട്ടന്‍ വേറെ ഷൂട്ടിലാ, ഡേറ്റില്ലാത്തത് കൊണ്ട് വന്നില്ല എന്ന് കരുതാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളിലൊരാളില്ല എന്ന് ഒരിക്കലും വിശ്വസിക്കില്ല. ഇനിയും ഞങ്ങലുടെ കൂടെ തന്നെ ചേട്ടന്‍ ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു ആലീസ് ക്രിസ്റ്റി കുറിച്ചത്. സുധിച്ചേട്ടന്‍ കൂടെത്തന്നെയുണ്ടെന്ന ക്യാപ്ഷനോടെയാണ് താരങ്ങള്‍ പ്രമോ വീഡിയോ പങ്കുവെച്ചത്.

എന്റെ ജീവിതത്തില്‍ വലിയ ബ്രേക്ക് തന്ന പരിപാടിയാണ് സ്റ്റാര്‍ മാജികും ടമാര്‍ പഠാറും എന്ന് സുധി തന്നെ പറഞ്ഞിരുന്നു. എവിടെപ്പോയാലും സുധിച്ചേട്ടന്‍ എന്ന് പറഞ്ഞ് ആളുകള്‍ അടുത്തേക്ക് വരാറുണ്ട്. ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിത്തന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക് എന്നും സുധി പറഞ്ഞിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഷോക്കിലാണ് പ്രിയപ്പെട്ടവര്‍. സുധിച്ചേട്ടാ എഴുന്നേല്‍ക്ക്, സ്റ്റാര്‍ മാജിക് ഷൂട്ടിന് പോവണ്ടേയെന്നായിരുന്നു രേണു ചോദിച്ചത്.

സുധിച്ചേട്ടന്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാനാവില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. മക്കളേ എന്നേ അദ്ദേഹം എല്ലാവരെയും വിളിക്കാറുള്ളൂ. മനസില്‍ എന്തൊക്കെ വിഷമങ്ങളുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാറില്ല അദ്ദേഹം. എപ്പോഴും ചിരിച്ച മുഖത്തോടെയേ കാണാറുള്ളൂ. അടുത്ത ഷെഡ്യൂളിന് കാണാം എന്ന് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയ ചേട്ടന്‍ ഇനിയില്ലെന്ന് എങ്ങനെ വിശ്വസിക്കാനാവും. സ്റ്റാര്‍ മാജിക് അമരക്കാരനും അണിയറപ്രവര്‍ത്തകരുമെല്ലാം സങ്കടം പങ്കുവെച്ചിരുന്നു. സുധിച്ചേട്ടന്‍ എങ്ങും പോയിട്ടില്ല,

ഞങ്ങളുടെ കൂടെത്തന്നെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ടിവി പരിപാടികളിലൂടെ സിനിമയിലെത്തി ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് അപകടവും വിയോഗവും. പുലർച്ചെ പനമ്പിക്കുന്നിലെ അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് സമീപവാസികളും നാട്ടുകാരുമാണ്. അപകടത്തിൽപെട്ട കാറിന്റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്.

പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹാസ്യ കലാകാരനായി മാറിയ സുധിയുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു.കൊല്ലം സുധിയുടെ മരണത്തിലൂടെ പ്രതിഭാശാലിയായ മറ്റൊരു കലാകാരനെ കൂടി മലയാളത്തിന് നഷ്ടമായിരിക്കുകയാണ്. നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. ജീവിതത്തിലുണ്ടായ കഷ്ടപാടുകളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് പുതിയൊരു ജീവിതം തുടങ്ങുന്ന സമയത്താണ് താരത്തിന്റെ മരണം എന്നതാണ് ഏറെ വേദനാജനകം.

കഴിഞ്ഞ ദിവസമാണ് 24 ന്യൂസ് സങ്കടിപ്പിച്ച ഷോയിൽ പങ്കെടുക്കാനായി സുധി വടകരയിലേക്ക് പോകുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഷോ പൂർത്തിയാക്കി തിരികെ വരുമ്പോഴാണ് അപകടത്തിൽ സുധി മരിക്കുന്നത്. തൃശ്ശൂരിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സുധിയ്‌ക്കൊപ്പം ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഇവർ ചികിത്സയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends