Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

വീണ്ടും പിന്നണി ​ഗായികയായി രാധിക സുരേഷ് ​ഗോപി

07 NOVEMBER 2024 04:43 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും. മികച്ച ഒരു സംഗീതജ്ഞ കൂടിയാണ് രാധിക.

ഇപ്പോഴിതാ പിന്നണി ഗായികയായിരിക്കുകയാണ് രാധിക. ഷാജി കൈലാസിൻറെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്‌ക്ക് വേണ്ടിയാണ് രാധിക വീണ്ടും പാടിയത്. കുടുംബ സൗഹൃദമാണ് ചിത്രത്തിലേയ്ക്ക് എത്തിച്ചതെന്നും ആനിയാണ് എല്ലാത്തിനും പിന്നിലെന്നും രാധികാ സുരേഷ് ഗോപി പറഞ്ഞത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണൻ സാറിന്റെ മ്യൂസിക്കൽ പാടിയിട്ടുണ്ട്.

പിന്നെ ലോം​ഗ് ​ഗ്യാപ്പായി. ഉണ്ണിയാണ് പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് ഇതിന്റെയെല്ലാം പുറകിൽ. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. പാട്ടിന്റെ റെക്കോർഡിം​ഗ് കഴിഞ്ഞ ദിവസം നടന്നു. സുരേഷ് ​ഗോപിയ്ക്ക് വേണ്ടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്.

മനു മഞ്ജിത്തിന്റെ വരികൾക്ക് രഞ്ജൻ രാജാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. സിജു വിൽസനും രഞ്ജി പണിക്കറും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സംഗീതവും കാലയുമൊക്കെ ഒരേപോലെ നിറഞ്ഞ ഒരു കുടുംബമാണ് സുരേഷ് ഗോപിയുടേത്. കലയെ ഒരുപാട് സ്‌നേഹിക്കുന്ന കലാകാരന്മാർ നിരവധി ഉള്ള ഒരു കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു രാധികയുടെയും ജനനം.

മലയാള സിനിമയുടെ മുത്തശ്ശി എന്ന് വിളിക്കാവുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് രാധിക. അഭിനയവും സംഗീതവും ഒക്കെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു രാധികയ്ക്ക് ലഭിച്ചിരുന്നത്. സംഗീതത്തിൽ അഭിരുചിയുള്ള രാധികയെ എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു.

1985 പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്നു ഇങ്ങേ കുന്നു ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് രാധിക ആദ്യമായി അരങ്ങേറ്റം നടത്തുന്നത്. 1989 റിലീസ് ചെയ്ത അഗ്‌നി പ്രവേശനം എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.

പിന്നണിഗാന രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് മലയാള സിനിമയിലെ ആ കാലത്തെ യുവനടൻ ആയ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി എട്ടിന് രാധിക സുരേഷ് ഗോപിക്ക് സ്വന്തമായി. പിന്നാലെ രാധിക പതിയെ സിനിമയോടെ വിട പറയുകയായിരുന്നു ചെയ്തത്.

അതേസമയം, സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിയ്ക്ക് കേന്ദ്രം അനുമതി നൽകിയെന്നും വിവരമുണ്ട്. വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചാതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പേഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് നിയമവിദഗ്ദർ പറയുന്നത്.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞിരുന്നു. അതേസമയം ചർച്ചകൾക്കിടെ ഒറ്റക്കൊമ്പന്റെ ചിത്രീകരണം പൂർത്തിയാക്കി 2025–ൽ പ്രദർശനത്തിനെത്തിക്കുമെന്ന് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (34 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends