Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നത്; അച്ഛന്റെ മോശം സ്വഭാവങ്ങള്‍ ഒരിക്കലും തന്നെ സ്വാധീനിക്കില്ല! അച്ഛനെ പോലെ ഒരിക്കലും ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത്! അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല... ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല; ആദ്യമായി പ്രതികരിച്ച് ഗോപിസുന്ദറിന്റെ മകൻ മാധവ് ഗോപി സുന്ദര്‍

27 JUNE 2022 08:56 AM IST
മലയാളി വാര്‍ത്ത

അമൃത - ഗോപി സുന്ദര്‍ ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ചയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. 2001 ലായിരുന്നു പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇരുവരുടേയും വിവാഹമോചന കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഇപ്പോള്‍ ഗോപി അമൃത സുരേഷിനെ ജീവിതത്തില്‍ കൂടെ ചേര്‍ത്തിരിക്കുന്നത്.

എന്നാൽ ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദറുമായി നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് അഭയയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഗോപി സുന്ദറിന് മേല്‍ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ മാധവ്, യാദവ് എന്നീ രണ്ട് ആണ്‍മക്കളും ഗോപി സുന്ദറിനുണ്ട്.
നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവും ഇവര്‍ക്കൊപ്പമുണ്ട്. ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയില്‍ ജനിച്ച മക്കളിലൊരാളുടെ പ്രതികരണമാണ്. മൂത്തമകന്‍ മാധവ് ഗോപി സുന്ദര്‍ അച്ഛനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിയ്ക്കുന്നത്. തനിക്ക് എല്ലാം തന്റെ അമ്മയാണെന്നും അച്ഛന്റെ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറു പോലുമില്ലെന്നും മാധവ് പറഞ്ഞിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് സെക്ഷനിടെ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപി സുന്ദര്‍. അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല എന്നും അച്ഛനെ പോലെ ഒരിക്കലും ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു. അതിനു മറുപടിയായി മാധവ് പങ്കുവെച്ച കമന്റ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായി മാറുകയാണ്. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മാധവ് ഈ കമന്റിനു നല്‍കിയ മറുപടി. പക്ഷേ തന്റെ അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്.

മുന്‍പും ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛന്റെ കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങള്‍ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഗോപി സുന്ദറിന്റെ മകന്‍ മാധവ് പറയുന്നു. അച്ഛനെപ്പോലെ ഒരിക്കലും താന്‍ ആകില്ലെന്നും അച്ഛന്റെ ഒരു ശീലങ്ങളും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മാധവ് പറഞ്ഞത്. ഒരു ആരാധകന്‍ മാതാവിനോട് അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മ്മ എന്താണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തനിക്ക് ഡ്രൈവിങ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും കാറോടിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നതായും അതുകൊണ്ടു തന്നെ കാറോടിക്കാന്‍ പഠിപ്പിച്ചത് അയാള്‍ ആണെന്നുമാണ് മാധവ് പറഞ്ഞത്. അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന നല്ല അനുഭവം എന്നുമാണ് മാധവ് ഗോപിസുന്ദര്‍ പറഞ്ഞത്. മാധവിന്റെ മറുപടികളും തന്റെ തീരുമാനങ്ങളും പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (23 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (42 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (56 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends