വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമായി.. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനും ഷോണും ചിന്തിക്കാത്തത് ആ ഒരൊറ്റ കാരണം കൊണ്ട്! ഭര്‍തൃപിതാവായിട്ട് അല്ല സ്വന്തം അച്ഛനായിട്ടേ പിസി ജോര്‍ജിനെ കരുതിയിട്ടുള്ളു... ജഗതി വീണ്ടും അഭിനയിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് പലരും പറഞ്ഞു.. സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതിയുടെ അഭിനയത്തിന് പിന്നാലെ സംഭവിച്ചത്! ആദ്യമായി ആ വെളിപ്പെടുത്തലുമായി പാര്‍വതി ഷോൺ

2012 മാർച്ചിലാണ് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ ജഗതി ശ്രീകുമാറിന് ഗുരുതര പരിക്ക് പറ്റുന്നത്. മാസങ്ങളോളം ആശുപത്രിയിലായിരുന്ന താരം പിന്നീട് വീട്ടിലേക്ക് മാറി. ഇപ്പോഴും എഴുന്നേറ്റ് നടക്കാനോ കാര്യമായി സംസാരിക്കാനോ സാധിക്കുകയില്ല. എങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് താരം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബിഐ എന്ന ചിത്രത്തിൽ താരം അഭിനയിച്ചത്. സിബിഐ അഞ്ചാം ഭാഗത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്നാൽ ജഗതിയുടെ അഭിനയത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്നാണ് ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍ പറയുന്നത്. പപ്പയെ വീണ്ടും അഭിനയിക്കാന്‍ വിട്ടത് പണത്തോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ജഗതി ശ്രീകുമാര്‍ എന്ന കലാകാരന് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണെന്നാണ് താരപുത്രി പറയുന്നത്. പണം ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന് ഈ പറയുന്നവര്‍ മനസിലാക്കണം. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം സിനിമയില്‍ നിക്ഷേപിച്ച മനുഷ്യനാണ് ജഗതി.
കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കി കൊണ്ട് വരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമായിരുന്നു ശ്രമിച്ചത്. അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറയുന്നു. സിനിമയുടെ തിരക്കുകളില്‍ ആയിരുന്നപ്പോഴും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളായിരുന്നു പപ്പ. വീട്ടില്‍ വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. സിനിമ കുറച്ച് ഞങ്ങളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പപ്പയടൊപ്പം ഒരുപാട് സമയം കിട്ടിയിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് സുകൃതമായി കരുതുന്നു. ഇനിയുള്ള ജന്മങ്ങളിലും അദ്ദേഹത്തിന്റെ മകളായി ജനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും പാർവതി പറയുന്നു.
കൂടാതെ ഭര്‍ത്താവിന്റെ കുടുംബത്തെ കുറിച്ച് പാര്‍വതി തുറന്നു പറഞ്ഞു. 'ഭര്‍തൃപിതാവായിട്ട് അല്ല സ്വന്തം അച്ഛനായിട്ടേ പിസി ജോര്‍ജിനെ കരുതിയിട്ടുള്ളു. നല്ലൊരു മനുഷ്യനാണ്. മനസില്‍ ഒന്നും വെക്കാതെ വെട്ടിത്തുറന്ന് പറയും. ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. മറ്റൊരു മതത്തില്‍ നിന്ന് വന്ന ഒരാളായി എന്നെ ഇവിടുത്തെ അച്ഛനും അമ്മയും കണ്ടിട്ടില്ല. സ്വന്തം മകളായിട്ടാണ് കാണുന്നത്. വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമായി. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനും ഷോണും ചിന്തിച്ചിട്ടില്ല. അതിന് കാരണം ഇതൊക്കെയാണ്. വിവാഹശേഷം എന്റെ സുഹൃത്തുക്കളൊക്കെ മാറി താമസിക്കാറുണ്ട്. പക്ഷേ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാന്‍ ഞങ്ങള്‍ക്കാവില്ല. മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നാണ് പാര്‍വതി പറയുന്നത്.
https://www.facebook.com/Malayalivartha