Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!

19 OCTOBER 2026 05:33 PM IST
മലയാളി വാര്‍ത്ത

ഫാന്റസി, ഹ്യൂമർ, ത്രില്ലർ ജോണറുകളിൽ ഒരുങ്ങുന്ന പ്രിൻസ് ജോയ് സംവിധാനം ചെയ്ത 'ടൈറ്റാൻസ്' (Titans) ഒക്ടോബർ 22-ന് തിയേറ്ററുകളിലെത്തുന്നു. സെൻസറിംഗിൽ 'യു.എ' സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു. നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

 

തനതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരുടെ കോമ്പിനേഷനെ വളരെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ മുൻവിധികളെയും ധാരണകളെയും തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ കഥാപാത്ര അവതരണമാണ് ചിത്രത്തിലുള്ളതെന്ന് ഇതുവരെയുള്ള അപ്ഡേറ്റുകൾ വ്യക്തമാക്കുന്നു.

 

ജയസൂര്യ, വിനായകൻ എന്നിവർക്ക് പുറമേ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബബ്ബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി തുടങ്ങി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലെ വ്യത്യസ്തമായ ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.

 

ജയിംസ് സെബാസ്റ്റ്യൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതവും വിഷ്ണുശർമ്മ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. അരുൺ വെഞ്ഞാറമൂട് പ്രൊഡക്ഷൻ ഡിസൈനും ഫീനിക്സ് പ്രഭു ആക്ഷൻ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്യുന്നു. വൻ മുതൽമുടക്കിൽ ഒരുക്കിയ ഈ ചിത്രം തിയേറ്ററുകളിൽ പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (59 minutes ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (1 hour ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (1 hour ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (1 hour ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (1 hour ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (1 hour ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (1 hour ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (1 hour ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (2 hours ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (2 hours ago)

Malayali Vartha Recommends