ഒന്നാംഘട്ടം ഭംഗിയായി ഇനി രണ്ടാംഘട്ടം... രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട പരസ്യ പ്രചരണം സമാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം

ഏറ്റവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളിലെ ജനവിധി കുറിക്കുന്ന നിര്‍ണ്ണായകമായ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട പരസ്യ പ്രചരണം സമാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. 44388 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 12651 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് അഞ്ചാം തീയതി വോട്ടെടുപ്പിന് ഒരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ മുന്‍സിപ്പാലിറ്റികള്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടുന്നതും ഈ ഘട്ടത്തിലാണ്. വോട്ടെടുപ്പിന് പോകുന്ന 55 മുന്‍സിപ്പാലിറ്റികളില്‍ 14 എണ്ണം പുതുതായി രൂപീകരിച്ചതാണ്. ഏറ്റവും കൂടുതല്‍ മുന്‍സിപ്പാലിറ്റികള്‍ മലപ്പുറം ജില്ലയിലാണ് 12. ഏറ്റവും കുറവ് മുന്‍സിപ്പാലിറ്റികളുള്ള പത്തനംതിട്ടയിലാണ് നാല്. മധ്യകേരളത്തിലെ രണ്ട് കോര്‍പ്പറേഷനുകളായ കൊച്ചിയിലും തൃശ്ശൂരും ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് അഞ്ചാം തീയതി തന്നെ.
വിപുലമായ സംവിധാനങ്ങളാണ് രണ്ടാം ഘട്ടത്തിലെ എഴ് ജില്ലകള്‍ക്കായി ഒരുങ്ങുന്നത്. വോട്ടിങ് യന്ത്രങ്ങളും സാമഗ്രികളും വിതരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചുകഴിഞ്ഞു. സുരക്ഷാ ഒരുക്കാനായി കൂടുതല്‍ പൊലീസ് സേനയേയും ഈ ജില്ലകളിലേക്ക് അയക്കും. 19328 പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം ബുധനാഴ്ച പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ പോളിങ് സ്‌റ്റേഷനുകള്‍ !മലപ്പുറത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. വ്യാഴാഴ്ച 44 388 സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗം പൂര്‍ത്തിയാകും. പീന്നീട് ഏഴാംതീയതി വിധി പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha