Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച്‌ എന്ത് പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് പഴിക്കണോ എന്ന് അറിയില്ല....' വൈകാരികമായ കുറിപ്പുമായി യുവനടി

03 AUGUST 2021 01:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തില്‍ താരത്തിന് ഗുരുതരമായ പറിക്കാണ് സംഭവിച്ചത്. ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശി പവനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ ആയിരുന്ന നടിയെ കുറച്ചുദിവസം മുന്‍പാണ് വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്ത് പവനിയുടെ മരണവുമായി ബന്ധപ്പെട്ട് വേദനാജനകമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് യാഷിക. ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപം ഉണ്ടെന്നും സുഹൃത്തിന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്നും യാഷിക കുറിക്കുകയുണ്ടായി.

യാഷികയുടെ വാക്കുകള്‍ ഇങ്ങനെ;

'ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച്‌ എന്ത് പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് പഴിക്കണോ എന്ന് അറിയില്ല. എല്ലാ നിമിഷവും പവനിയെ ഞാന്‍ ഓര്‍ക്കുന്നു.

എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകുകയാണ്. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും. ഇന്ന് ഞാനെന്റെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാന്‍ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.

ജൂലൈ 25നായിരുന്നു ആരാധകരെ ഞെട്ടിച്ച അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. അമിതവേഗതയില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends