Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്... 'ജയ് ഭീം' സെൻഗിണിയുടെ ഇപ്പോഴത്തെ അവസ്ഥ; പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ്

09 NOVEMBER 2021 09:43 AM IST
മലയാളി വാര്‍ത്ത

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ഒരു ജനവിഭാഗത്തിനു അനുഭവിക്കേണ്ടി വന്ന യാതനകളുടെയും അവർക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി ജന്മമെടുത്ത ഒരു വക്കീലിന്റെയും കഥയാണിത്.... അതെ, സൂര്യ നായകനായി എത്തിയ ‘ജയ് ഭീം’ സിനിമ ഇന്ന് ജനഹൃദയങ്ങളിൽ ആഞ്ഞ് തറയ്ക്കുകയാണ്. ഓരോ കഥാപാത്രങ്ങളും ഒറ്റപ്പെട്ട ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ്. ഈ പ്രചോദനമായ ഓരോ കഥാപാത്രങ്ങളെയും തിരയുകയാണ് പ്രേക്ഷകർ.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പാർവതി ഇപ്പോൾ കടുത്ത ദുരിതത്തിലാണ്. ഇപ്പോഴിതാ പാർവതിക്കും കുടുംബത്തിനും സഹായ ഹസ്തവുമായി നടൻ ലോറൻസ്. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകളിൽ നിന്നാണ് ഇവരുടെ കഷ്ടതയെക്കുറിച്ച് രാഘവ ലോറൻസ് അറിയുന്നത്.

'രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്. പാർവതിക്ക് വീട് വച്ചു നൽകുമെന്ന് ഞാൻ വാക്കു നൽകുന്നു'. എന്നാണ് രാഘവ പറഞ്ഞത്.

‘ജയ് ഭീമിലെ’ സെൻഗിണി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം ലോകത്തോട് തുറന്ന് പറഞ്ഞത്. എന്നാൽ സിനിമയിലെ സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ഇപ്പോഴത്തെ ജീവിതം എന്ന് പ്രേക്ഷകർ കണ്ടെത്തുകയായിരുന്നു. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ 'സെൻഗിണി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയുണ്ടായി.

അതേസമയം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് തുറന്നുകാട്ടുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസിന്റെ കടത്തമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ വന്നു.

മോഷണം ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ രാജാക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെൻഗിണിയായി ചിത്രത്തിൽ വേഷമിട്ട മലയാളി നടി ലിജോമോളുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലിജോ മോളെ കൂടാതെ രജിഷാ വിജയനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (10 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

Malayali Vartha Recommends