Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

എങ്ങനെയോ അഡ്രസ്സ് ലീക്ക് ആയി; എന്നും ജാസ്മിനെയും ഗബ്രിയേയും തേടിയെത്തുന്ന ആരാധകരുടെ സമ്മാനം: കരച്ചിലടക്കാനാകാതെ ജാസ്മിൻ

15 SEPTEMBER 2024 02:53 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിൽ വരുന്നവർ ഏറ്റവും കൂടുതൽ പ്രയോഗിക്കാറുള്ള ഒരു സ്ട്രാറ്റജിയാണ് ലവ് ട്രാക്ക്. പലരും ഹൗസിലെ നിലനിൽപ്പിന് വേണ്ടിയും വോട്ട് പിടിക്കാനുമാണ് ഈ ഒരു സ്ട്രാറ്റജി ഉപയോഗിക്കാറുള്ളത്. സീസൺ ആറിൽ ഈ സ്ട്രറ്റജി ഉപയോഗിച്ച രണ്ടുപേർ ഗബ്രിയും ജാസ്മിനുമാണ്. രണ്ട് സുഹൃത്തുക്കൾ പെരുമാറുന്നത് പോലെയല്ല ഇരുവരും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഗബ്രി-ജാസ്മിൻ കോമ്പോ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ് ഉണ്ടാക്കിയെടുത്തത്. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയ ഇരുവർക്കും കൈനിറയെ ഉത്‌ഘാടനവും പരിപാടികളും ഒക്കെയാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ജാസ്മിൻ കൊച്ചിയിലെ ഫ്ലാറ്റിൽ ഇപ്പോൾ തനിച്ച് താമസം മാറിയ കഥകളും പുറത്ത് വന്നത്. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി ഗബ്രി എത്താറുണ്ട്.

ഇപ്പോഴത്തെ സമാനമായ രീതിയില്‍ ജാസ്മിനൊപ്പമുള്ള പുതിയൊരു വീഡിയോ ഗബ്രി പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കൊറിയര്‍ ഓഫീസുകളില്‍ നിന്നുള്ള ഫോണ്‍ വിളിയിലൂടെയാണ് താന്‍ ഉണര്‍ന്നു എഴുന്നേല്‍ക്കാറുള്ളത്. മിക്കവാറും ദിവസങ്ങളില്‍ രാവിലെ ചേട്ടാ ഒരു പാഴ്‌സല്‍ ഉണ്ട് എന്ന് പറഞ്ഞ് കോള്‍ വരും. എന്നെയും ജാസ്മിയും സ്‌നേഹിക്കുന്ന കുറേ ആളുകള്‍ അയക്കുന്ന സ്‌നേഹ സമ്മാനങ്ങള്‍ ആണ് ഇതൊക്കെ. എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയിട്ടുണ്ട്. അതിനുശേഷം മുതല്‍ ഇതുപോലുള്ള സമ്മാനങ്ങള്‍ നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ ഗബ്രി ഇനിയധികം സമ്മാനങ്ങള്‍ അയക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

 

ജാസ്മിനും ഗബ്രിയ്ക്കും ഒരേ രീതിയിലുള്ള വസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളുമാണ് കുറെ ആളുകള്‍ അയച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സമ്മാനമായി ഇരുവരും തിരഞ്ഞെടുത്തത് ഒരു ആല്‍ബമാണ്. ബിഗ് ബോസിലേക്ക് ഗബ്രിയും ജാസ്മിനും പ്രവേശിച്ചത് മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള യാത്രകളെ ഫോട്ടോ സഹിതം കോര്‍ത്തിണക്കി ഒരു ആല്‍ബമാണ് ആരാധകര്‍ അയച്ചത്.

 

 

എല്ലാ കാലത്തും ഇതൊരു നല്ല ഓര്‍മ്മയായി സൂക്ഷിക്കാന്‍ പറ്റുമെന്നാണ് താരങ്ങളും പറയുന്നത്. 'ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇത്രയധികം എഫേര്‍ട്ട് എടുത്തിട്ടുള്ള സമ്മാനം ആര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. അതും ഒരേ രീതിയില്‍ രണ്ട് പേര്‍ക്കും ഒരുമിച്ചാണ് തന്നിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണ്. ഞാനിതെന്നും സൂക്ഷിച്ച് വെക്കുമെന്ന്' ഗബ്രി പറയുന്നു.

എന്നാല്‍ ഈ സമ്മാനം കണ്ടതോടെ ജാസ്മിന് കരച്ചിലടക്കാന്‍ സാധിച്ചില്ല. പലപ്പോഴായി വീഡിയോയുടെ മുന്നില്‍ നിന്നും എഴുന്നേറ്റ് പോവാന്‍ ശ്രമിച്ചെങ്കിലും ഗബ്രി പിടിച്ചിരുത്തുകയായിരുന്നു. ഈ കരച്ചില്‍ സങ്കടം കൊണ്ട് വന്നതല്ല, അത് സന്തോഷം കൊണ്ടാണെന്നും ഗബ്രി കൂട്ടിച്ചേര്‍ത്തു.

 

 

അതേ സമയം ഗബ്രിയ്ക്കും ജാസ്മിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഗബ്രി ഒരും ജെം ആണെന്നാണ് ആരാധകന്റെ അഭിപ്രായം. 'ബിഗ് ബോസില്‍ ഇത്രയും നെഗറ്റീവ് നേരിട്ടിട്ടും ഇന്നും ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫാന്‍സ് ആയിട്ട് ഉള്ള ബ്രാന്‍ഡ്. ഇത് ഗബ്രി എന്നൊരു വ്യക്തിയുടെ ബുദ്ധിപരമായ പ്ലാന്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി ഹോം നഴ്‌സിന്റെ മൃതദേഹം ഇന്ന് നാട്ടില്‍  (16 minutes ago)

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച്......  (34 minutes ago)

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (42 minutes ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (47 minutes ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (1 hour ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (8 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (8 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (8 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (9 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (9 hours ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (9 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (9 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (10 hours ago)

Malayali Vartha Recommends