Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

മനസ്സിൽ ആരാധിച്ച് പോന്ന മുറപ്പെണ്ണിനെ ഭാര്യയാക്കിയ ബാല ആ പുതിയ തീരുമാനവുമായി രംഗത്ത്...

25 OCTOBER 2024 04:00 PM IST
മലയാളി വാര്‍ത്ത

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്‍ ബാല മുറപ്പെണ്ണ് കോകിലയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങളുടെ അസാന്നിധ്യം ബാലയുടെ വിവാഹത്തിൽ നിഴലിച്ചിരുന്നു. ബാലയുടെ പിതാവ് നേരത്തെ മരിച്ചു. അമ്മ ചെന്നൈയിലാണ്. 74 വയസുള്ള അമ്മ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബാലയുടെ വിവാഹത്തിന് എത്തിച്ചേർന്നില്ല എന്നായിരുന്നു നടൻ മാധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. തമിഴ് ചലച്ചിത്ര സംവിധായകൻ ശിവയാണ് ബാലയുടെ മൂത്ത സഹോദരൻ. സൂര്യ ചിത്രം കങ്കുവയുടെ റിലീസ് സംബന്ധിയായി ജ്യേഷ്‌ഠൻ തിരക്കിലായതിനാൽ വരാൻ കഴിഞ്ഞില്ല എന്നും ബാല പറഞ്ഞിരുന്നു. പകരം അമ്മയുടെ സ്ഥാനത്തു നിന്നയാൾ സിനിമാ കുടുംബത്തിലെ അംഗമാണ്.

കൂട്ടത്തിലെ മുതിർന്ന സ്ത്രീ എന്ന് പറയാനുണ്ടായിരുന്നത് നടി ജയഭാരതിയുടെ സഹോദരി ഷേർളിയാണ്. താലി കെട്ടുന്ന ചടങ്ങ് മുതൽ, ബാലയും ഭാര്യ കോകിലയും വിവാഹ രജിസ്റ്ററിൽ ഒപ്പു വെക്കുന്നത് വരെ ഷേർളി ബാലയുടെയും കോകിലയുടെയും കൂടെയുണ്ടായിരുന്നു. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില .

കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ എന്നാണ് കോകില പറഞ്ഞത്. ദിവസങ്ങള്‍ക്കു മുൻപ് മാത്രമാണ് നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ് കോകിലയുമായുള്ള ബാലയുടെ വിവാഹം നടന്നതും. എന്നാൽ നാലമാതും വിവാഹം ചെയ്ത നടന്‍ ബാലക്കെതിരെ ആഞ്ഞടിച്ച് യൂട്യൂബര്‍ സായി കൃഷ്ണ രംഗത്ത് വന്നിരുന്നു. നേരത്തേ മാധ്യമങ്ങളോട് കല്യാണം കഴിക്കാന്‍ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കിയ സമയത്ത് തന്നെ ബാല വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ബന്ധുവാണെന്ന് പറയുന്ന കോകിലയെന്ന യുവതിയെ നേരത്തേയും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്നും സായി ആരോപിക്കുന്നുണ്ട്.

 

 


അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്. സ്ത്രീയും കുട്ടിയും വീടിന് മുന്‍പില്‍ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തില്‍ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അങ്ങേര് കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ ജീവിതത്തിലെങ്കിലും ഇനി അയാള്‍ സെറ്റിലായി പോകണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ അയാള്‍ കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേര്‍ക്കൊപ്പം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ മതി എന്നായിരുന്നു സായി പറഞ്ഞത്.

 

 

തന്നെ മനസ്സിൽ ആരാധിച്ചു പോന്ന മുറപ്പെണ്ണിനെ ഭാര്യയാക്കിയ ബാല ഇപ്പോൾ മാധ്യമങ്ങളിൽ നിന്നും ഒരിടവേള എടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ചലച്ചിത്ര ലോകത്തു നിന്നും മാറി ജീവിക്കുന്ന, തന്റെ കുടുംബത്തിലെ തന്നെ ഒരംഗമായി കോകിലയുമൊത്തുള്ള (Kokila) ജീവിതം മാത്രമാണ് ഇനി. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന കൂട്ടത്തിലാണ് ‘മാമനെ’ സ്നേഹിച്ച പെൺകൊടിയെ ബാല പലപ്പോഴായി വീഡിയോകളിൽ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബാലയുടെ ഭാര്യ കോകിലയുടെ പിറന്നാൾ. ആ ജന്മദിനത്തിന്റെ ആഘോഷം നടന്നത് ബാലയുടെ കൊച്ചിയിലെ വീട്ടിൽ വച്ചാണ്. അന്ന് കോകിലയെ കുറിച്ച് ബാല ചില കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഒരിക്കൽ ബാലയ്ക്ക് ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ തയാറാക്കി നൽകിയ കോകിലയുടെ ഒരു വീഡിയോ പോസ്റ്റും ഫേസ്ബുക്ക് പേജിൽ എത്തിച്ചേർന്നിരുന്നു. അവിടെയാണ് ബാലയുടെയും കോകിലയുടെയും പ്രായവ്യത്യാസം ആ പഴയ വീഡിയോയിൽ നിന്നും മറനീക്കി പുറത്തുവരുന്നത്.

 

 


കോകിലയ്ക്ക് പിറന്നാൾ കേക്ക് നൽകിയ വേളയിൽ, താൻ എടുത്തുകൊണ്ടു നടന്ന മൂന്നു വയസുകാരിയാണ് കോകില എന്ന് ബാല പറഞ്ഞിരുന്നു. അന്ന് തന്റെ കയ്യിലിരുന്ന കുഞ്ഞായ കോകില ബാലയുടെ നെഞ്ചത്ത് ഒരിടി കൊടുത്ത വിവരവും ബാല ഓർക്കുന്നു. അതിനു പകരം എന്നോണം ബാല കോകിലയ്ക്ക് കേക്ക് മുറിക്കൽ ചടങ്ങിനിടെ തമാശ രൂപേണ കയ്യിൽ ഒരിടി തിരിച്ചും കൊടുത്തിരുന്നു. പക്ഷെ അപ്പോഴൊന്നും കോകില ഭാവിവധുവാകും എന്ന് ബാല യാതൊരുവിധ സൂചനയും കൊടുത്തിരുന്നില്ല. എന്തുകൊണ്ടാണ് ബാല ആദ്യമേ കോകിലയെ വധുവായി ക്ഷണിക്കാത്തത് എന്നതിനുള്ള മറുപടിയും ഇവരുടെ പ്രായവ്യത്യാസത്തിലുണ്ട്. ഇവർ 17 തമ്മിൽ വയസിന്റെ അന്തരമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (2 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (2 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (2 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (2 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (3 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (3 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (4 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (4 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (4 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (4 hours ago)

Malayali Vartha Recommends