Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഈ കമ്പനി ഇല്ല, വേറെ കമ്പനി മതിയോ.....? ; കമ്പനി മാറിയും മറിഞ്ഞുമൊക്കെ മരുന്ന് വാങ്ങിക്കഴിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?; ചില കാര്യങ്ങൾ ശ്രദ്ധിക്കണം.....

27 JUNE 2019 02:22 PM IST
മലയാളി വാര്‍ത്ത

ഈ കമ്പനി ഇല്ല, വേറെ കമ്പനി മതിയോ? മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ ചിലരെങ്കിലും കടക്കാരന്റെ വക ഇങ്ങനെയൊരു ചോദ്യം നേരിട്ടിട്ടുണ്ടാവും. എന്നാല്‍ ഇങ്ങനെ കമ്പനി മാറിയും മറിഞ്ഞുമൊക്കെ മരുന്ന് വാങ്ങിക്കഴിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഡോക്ടര്‍ എഴുതിത്തന്ന കുറിപ്പടിയില്‍ മരുന്ന് വാങ്ങും മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഡോക്ടര്‍ സുനില്‍ പികെ എഴുതിയത് ശ്രദ്ധിക്കൂ..

ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി. കുട്ടികൾക്ക് ഛർദ്ദിക്കും തികട്ടി വരുന്നതിനുമൊക്കെ ഡോക്ടർമാർ വ്യാപകമായി നിർദ്ദേശിക്കുന്ന ഒന്നാണ് ,താരതമ്യേന സുരക്ഷിതമായ ഡോംപെരിഡോൺ(Domperidone ) എന്ന മരുന്ന്. ഇന്നലെ കേവലം നാൽപ്പത്തി അഞ്ച് ദിവസം പ്രായമുള്ള ഒരു കുഞ്ഞിന് ഞാൻ ആ മരുന്ന് എഴുതി. ബ്രാക്കറ്റിൽ അതിന്റെ സ്ട്രെങ്ത്തും. അഞ്ചു മില്ലി ലിറ്ററിൽ അഞ്ചു മില്ലിഗ്രാം.അതായത് ഓരോ മില്ലി മരുന്നിലും ഒരു മില്ലിഗ്രാം വീതം.

കുറേക്കഴിഞ്ഞ് ഏറെ പരിഭ്രാന്തനായി ആ കുഞ്ഞാവയുടെ അച്ഛൻ വിളിച്ചു. ഞാൻ പറഞ്ഞതുപോലെ കുഞ്ഞിന് 0.75 മില്ലി (മുക്കാൽ ഫില്ലർ) മരുന്നു കൊടുത്തു. ഞാൻ എഴുതിയ ബ്രാൻഡ് ഇല്ലാതിരുന്നതിനാൽ മറ്റൊരു ബ്രാൻഡാണ് മെഡിക്കൽ ഷോപ്പുകാർ കൊടുത്തത്.ആ മരുന്നു ബോട്ടിൽ വായിച്ചപ്പോൾ ഓരോ പ്രായത്തിലും കൊടുക്കേണ്ട അളവ് ശ്രദ്ധിച്ച അദ്ദേഹത്തിന് ,കുഞ്ഞിന് കൊടുത്ത ഡോസ് കൂടിപ്പോയോ എന്ന് സംശയം.

" ഏത് ബ്രാൻഡ് ആണ് കിട്ടിയത്?"

" ........ ബേബി "

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാൻ ഞെട്ടിയത് അയാൾക്കും മനസ്സിലായിക്കാണണം.

ഞെട്ടിയത് മറ്റൊന്നും കൊണ്ടല്ല. ഈ പറഞ്ഞ ബ്രാൻഡിൽ ഒരു മില്ലി ലിറ്റർ മരുന്നിൽ പത്തു മില്ലി ഗ്രാം ഡോംപെരിഡോൺ ആണുള്ളത്. അതായത് സാധാരണ സിറപ്പിൽ ഉള്ളതിനേക്കാൾ പത്തിരട്ടി.

0.75 മില്ലിഗ്രാമിന്റെ സ്ഥാനത്ത് 7.5 മില്ലിഗ്രാം മരുന്നാണ് ആ കുഞ്ഞാവയ്ക്ക് കിട്ടിയത്. രാത്രി തന്നെ ആ വാവയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവർ. കുഞ്ഞാവ നിരീക്ഷണത്തിലാണ്.നിലവിൽ സുഖമായിരിക്കുന്നു.( അവർക്ക് രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രി വരെ പോവുക എന്നത് ബുദ്ധിമുട്ടായിരുന്നു.)

എത്ര മാത്രം സമ്മർദ്ദത്തിലൂടെയാണ് ആ കുഞ്ഞാവയുടെ മാതാപിതാക്കൾ കടന്നു പോയിട്ടുണ്ടാവുക. ഇന്ന് രാവിലെ ആ അച്ഛനെ വിളിച്ച് വിവരം അറിയുന്നത് വരെ എനിക്കും ഒരു സമാധാനവുമില്ലായിരുന്നു.

▪ ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

✔ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

✔ ഫാർമസിസ്റ്റ്‌ മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു.

✔ തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക.

✔ നിർദ്ദേശിക്കപ്പെട്ട അളവിലും , ഇടവേളകളിലും മരുന്നുകൾ കഴിയ്ക്കുക. എത്ര ദിവസങ്ങളിലേക്കാണോ മരുന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത്രയും ദിവസങ്ങൾ മരുന്ന് കഴിക്കുന്നതിൽ ശുഷ്കാന്തി കാണിക്കുക.

✔ ഒരു തവണ ഒരു ഡോക്ടറെ കണ്ട് മരുന്നു ചീട്ട് വാങ്ങിയാൽ ,അടുത്ത തവണ സമാനമായ അസുഖത്തിന് അതേ കുറിപ്പടിയിലെ മരുന്നു വാങ്ങി ഉപയോഗിക്കാതിരിക്കുക. സമാന ലക്ഷണങ്ങളോടെ പല വിധ അസുഖങ്ങൾ പ്രത്യക്ഷപ്പെടാം.

✔ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങുന്നത് ഒഴിവാക്കുക. ഒരു മരുന്നുകടയിൽ ഫാർമസി കോഴ്സ് പാസായ ,നിർദ്ദിഷ്ട യോഗ്യതയുള്ള എത്ര പേർ മരുന്നെടുത്തു കൊടുക്കാൻ നിൽക്കുന്നുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നത് പോലെ ,ഓരോ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതാണ് ഫാർമസിയിലെ പണി എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ,കേവലം ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള അറിവ് മതി മരുന്നു കടയിൽ ജോലി ചെയ്യാൻ എന്ന് നാം എല്ലാം ധരിച്ചുവശാവുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends