Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

24 SEPTEMBER 2026 12:03 PM IST
മലയാളി വാര്‍ത്ത

ഇടവിട്ട് ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയാനായി പഴുതടച്ചുള്ള പ്രതിരോധമാണ് പോംവഴിയെന്നും പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ശക്തമായ പനി തലവേദന, ശരീരവേദന, ശരീരത്തിൽ തിണർപ്പുകൾ, ഛർദിൽ, വയറുവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണ വിശ്രമവും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യത വളരെയേറെയാണ്.

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വീട്ടിനകത്ത് ഫ്രിഡ്ജിന്‍റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വെച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടിയുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യമുണ്ടാകരുതെന്നും ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കണം. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൊതുക് കടി ഏൽക്കാതിരിക്കാൻ സ്വയം സുരക്ഷ മാർഗങ്ങൾ സ്വീകരിച്ച് കൊണ്ടുവേണം ഉറവിട നശീകരണത്തിൽ ഏർപ്പെടാനായുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (19 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (40 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

Malayali Vartha Recommends