Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

തൈറോയ്ഡ് അസുഖങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് വരാനുള്ള സാധ്യത മൂന്നിരട്ടിയാണ് 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് ടെസ്റ്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ് . തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. തൈറോയിഡ് പ്രശ്നങ്ങൾ ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന് വരെ കാരണമായി തീരാറുണ്ട്

29 AUGUST 2019 02:34 PM IST
മലയാളി വാര്‍ത്ത

 തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ശരീരത്തെ പ്രതികൂലമായി ബാധിക്കും

ഈ രോഗം പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്
35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് ടെസ്റ്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ് . തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. തൈറോയിഡ് പ്രശ്നങ്ങൾ ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന് വരെ കാരണമായി തീരാറുണ്ട്

തൈറോയ്‌ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്താനുളള ലക്ഷണങ്ങള്‍ ഇവയാണ്..ഇത്തരം ലക്ഷങ്ങൾ പതിവായി തോന്നുന്നവർ രോഗനിർണയ ടെസ്റ്റുകൾ നടത്തേണ്ടതാണ്

1. അകാരണമായ ക്ഷീണമാണ് തൈറോയ്ഡിന്റെ പ്രധാന ലക്ഷണം . സ്ഥിരമായി ചെയ്തുവരുന്ന ജോലികൾ പോലും ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള ക്ഷീണം തോന്നുന്നുവെങ്കിൽ ത്യൂർച്ചയായും ഡോക്ടറെ കണ്ട് ആവശ്യമുള്ള ടെസ്റ്റുകൾ നടത്തണം .

തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.

2.മറ്റൊരു ലക്ഷണമാണ് വിഷാദം അല്ലെങ്കിൽ മൂഡ് ഓഫ്.. ഒന്നിലും ഒരു താൽപ്പര്യമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നത് ചിലപ്പോൾ തൈറോയ്ഡ് ലക്ഷണമാകാറുണ്ട്. ഡിപ്രഷന് പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.

3. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം.

4. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്.

5. കുടുംബപാരമ്പര്യം ഒരു ഘടകമാകാറുണ്ട്. അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാന്‍ സാധ്യതയുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ തൈറോയ്ഡ് പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.

6 ഭാരവ്യത്യാസമാണ് വേറൊരു ലക്ഷണം .നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. ഇനി തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയുകയാണ് ചെയ്യുന്നത്.. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.

7 .ദഹനക്കുറവ്, വിശപ്പില്ലായ്മ, മലബന്ധം എന്നിവ ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു

8 . കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം

ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു.

ഹൈപ്പോതൈറോയിഡിസം ഇപ്പോൾ സർവ്വസാധാരണമായിത്തീർന്നിരിക്കുന്നു. . ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് മരുന്ന് ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം.
ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോയ്ഡ് മരുന്ന് കഴിക്കുന്നവർ ഒഴിവാക്കണം .

തൈറോക്‌സിൻ കൃത്യ അളവിൽ കഴിച്ചാൽ ഒരു പാർശ്വഫലവുമില്ല. പതിവായി ഉയർന്ന ഡോസ് കഴിച്ചാൽ എല്ലുകൾക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്. 

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബുദ്ധിശക്തിയെ ബാധിച്ചേക്കാം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്.

ആഴ്‌ചയിൽ മൂന്നു ദിവസം കടൽ മത്സ്യം ആഹാരത്തിലുൾപ്പെടുത്തുന്നത് ആവശ്യത്തിന് അയഡിൻ ലഭിക്കാൻ പര്യാപ്തമാണ്. കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയിൽ സിങ്കുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിച്ചാൽ തൈറോയ്ഡ് രോഗം വരാതെ സൂക്ഷിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (35 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (47 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (50 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends