Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കാൻസർ ലക്ഷണങ്ങൾ; ഇനി രോഗമുണ്ടോയെന്ന് സ്വയം തിരിച്ചറിയാം

27 DECEMBER 2019 05:40 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന വില്ലനാണ് കാൻസർ. കാൻസർ രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ക്രമം തെറ്റിയ ജീവിതവും ജീവിത ശൈലികളുമെല്ലാം ചെന്നെത്തിക്കുന്നത്പലപ്പോഴും കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കാണ്. കൊഴുപ്പ് നിറഞ്ഞ ഭക്ഷണവും വ്യായാമം ഇല്ലാത്തതും ലഹരി വസ്തുക്കളുടെ ഉപയോഗവും രാസപദാർത്ഥങ്ങളടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗവും എല്ലാം കാൻസറിനെ വിളിച്ചുവരുത്താൻ സഹായിക്കുന്നു. പലപ്പോഴും കാൻസർ രോഗികൾ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കാത്തതും വേണ്ടത്ര ചികിത്സ ലഭിക്കാത്തതും ആണ് പലപ്പോഴും മരണ കാരണമാകുന്നത്.

കാൻസറിന്റെ ശരിയായ ലക്ഷണങ്ങൾ മനസ്സലാക്കേണ്ടതും അനിവാര്യമാണ്. പലപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങൾ കാന്സറിന്റേതായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് മികച്ച ചികിത്സ ലഭിക്കുന്നതിന് തടസമാകുന്നു.
ശ്വാസകോശാര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം എന്നാണ്. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 19,097 സ്ത്രീകളിലും ശ്വാസകോശാര്‍ബുദം കണ്ടെത്തി. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. അമിതമായ മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും കാൻസറിന്‌ കാരണമാകുന്നു.

ലക്ഷണങ്ങൾ മനസ്സിലാക്കി തുടക്കത്തിൽ തന്നെ ശരിയായ ചികിത്സ ലഭിക്കുകയാണെങ്കിൽ ഒരു പരിധി വരെ കാൻസറിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. താഴെ പറയുന്ന രോഗ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും ഒരു വിദഗ്ധ ഡോക്റ്ററുടെ സേവനം ലഭ്യമാക്കുക.

1. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ തുടക്കമാകാം.

2. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും തീർച്ചയായും പരിശോധന നടത്തണം.

3. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് അനുഭവെപ്പടുന്നെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

4. ശ്വാസതടവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദംത്തിന്‍റെ ലക്ഷണമാകം.

5. ഒരു കാരണവും ഇല്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതും കാൻസറിന്റെ രോഗ ലക്ഷണമാകാം.

6. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കണം.

7. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ലക്ഷണമാകാം.


ലക്ഷണങ്ങൾ മനസ്സിലാക്കി ശരിയായ മികച്ച ചികിത്സ നൽകുന്നതിലൂടെ രോഗിയെ തിരികെ ജീവിതത്തിലേക്കുകൊണ്ടു വരൻ സാധിക്കും. നിർധനരായ രോഗികൾക്ക് സർക്കാർ ചികിത്സ സഹായങ്ങളും നൽകിവരുന്നുണ്ട്. കൂടാതെ കുറഞ്ഞ ചിലവിലെ ചികിത്സയും സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്. അതുകൊണ്ടു തന്നെ കാൻസർ വന്നാൽ ജീവിതം നശിച്ചു ഇനി ആത്മഹത്യാ മാത്രമേ മാർഗമുള്ളൂ എന്ന് കരുതാൻ വരട്ടെ. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ നല്ലൊരുഡോക്ട്ടറുടെ സേവനം ലഭ്യമാക്കുക. നിങ്ങളുടെ വേണ്ടപ്പെട്ടവർ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും. ചികിത്സ ലഭിക്കാതെ ഒരു കാൻസർ രോഗിയും ഇനി മരണപ്പെടരുത്. നിങ്ങൾക്ക് തന്നെ സ്വന്തമായി നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends