Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ സാധാരണ എല്ലാവരും വരുത്തുന്ന പിഴവുകള്‍ ചിലപ്പോൾ ജീവന്റെ വിലയായി മാറിയേക്കാം ......ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

25 SEPTEMBER 2020 04:44 PM IST
മലയാളി വാര്‍ത്ത

മിക്ക പ്രമേഹരോഗികളുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു ഗ്ലൂക്കോമീറ്റർ. ബ്ലഡ് ഷുഗർ ടെസ്റ്റ് സ്വയം നടത്തി, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കാനും ഭക്ഷണ ക്രമീകരണം നടത്താനും ഗ്ലൂക്കോമീറ്റർ സഹായിക്കും. എന്നാൽ ഈ രക്തപരിശോധന ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ബ്ലഡ് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ വരുത്തുന്ന പ്രധാന പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം.......

ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യും മുൻപ് ഒരു ചായ കടിച്ചേക്കാം എന്ന ചിന്ത ആദ്യമേ മനസ്സിൽ നിന്ന് മാറ്റി നിർത്തണം .. ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് ചായയോ മറ്റ് ആഹാരമോ കഴിക്കാൻ പാടില്ല. നിർബന്ധമാണെന്ന് തോന്നുന്നുവെങ്കിൽ മാത്രം പച്ചവെള്ളം അല്പം കുടിക്കുന്നതിന് കുഴപ്പമില്ല.

കുറഞ്ഞത് എട്ടുമണിക്കൂർ നേരം വയർ കാലിയായിരിക്കണം. രാവിലെ ആറുമണിക്കും എട്ടുമണിക്കും ഇടയിൽ ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതാണ് ഉത്തമം.......

നിങ്ങൾക്ക് പ്രമേഹമുണ്ടോ എന്ന് കൃത്യമായി അറിയണമെങ്കിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റുകൾ ചെയ്യണം...... വെറുംവയറ്റിലെ ഷുഗർ, ഭക്ഷണശേഷം ഒന്നര-രണ്ട് മണിക്കൂറിന് ശേഷമുള്ള ഷുഗർ, കൂടാതെ എച്ച്.ബി.എ.വൺ.സി. അഥവാ മൂന്നു മാസത്തെ ഷുഗറിന്റെ ശരാശരി അളവ്.......

ഇത് മൂന്നും ചെയ്താൽ വളരെ കൃത്യമായി നിങ്ങൾക്ക് ഷുഗർ ഉണ്ടോയെന്നും അല്ലെങ്കിൽ പ്രമേഹമുള്ള ഒരാളാണെങ്കിൽ അയാളുടെ ഷുഗർ നില പൂർണമായും നിയന്ത്രണത്തിലാണോയെന്നും മനസ്സിലാക്കാൻ സാധിക്കും.......

പ്രമേഹം കണ്ടുപിടിക്കാനോ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനോ ഒരിക്കലും ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാൻ പാടില്ല. എന്നാൽ രക്തത്തിലെ ഷുഗറിന്റെ ഏറ്റക്കുറച്ചിലുകൾ വീട്ടിൽ ഇരുന്ന് അളക്കാൻ ഇവ ഏറെ ഗുണം ചെയ്യും.

ഉദാഹരണത്തിന് ഗ്ലൂക്കോമീറ്ററിൽ 300 കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഷുഗർ വളരെ കൂടുതലാണെന്ന് അർഥം. 50 കാണിക്കുകയും അതിനൊപ്പം ഷുഗർ കുറയുന്ന ലക്ഷണങ്ങളും കൂടി ഉണ്ടെങ്കിൽ തീർച്ചയായും ഷുഗർ കുറവാണെന്ന് ഉറപ്പിക്കാം.

സംശയമുള്ള ഘട്ടങ്ങളിൽ ലാബിൽ പോയി പരിശോധിച്ച് ഉറപ്പ് വരുത്തണം. എന്നാൽ പ്രമേഹം കണ്ടുപിടിച്ച് ചികിത്സിക്കാനോ അല്ലെങ്കിൽ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനോ ഗ്ലൂക്കോമീറ്റർ ഉപയോഗിക്കരുത്. നല്ലൊരു ലബോറട്ടറിയിൽ തന്നെ പോയി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കാണിക്കുക.......

ടെസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപെ ഭക്ഷണം നന്നായി ക്രമീകരിച്ച്, കൃത്യമായി വ്യായാമം ചെയ്ത് പരിശോധനയ്ക്ക് പോകുന്നത് തെറ്റായ പ്രവണതയാണ്. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി കണ്ടുപിടിക്കാനും അതിന് അനുസരിച്ച് ചികിത്സ നിർദേശിക്കാനും ഡോക്ടർക്ക് സാധിക്കണമെങ്കിൽ നിങ്ങൾ സ്ഥിരമായി തുടരുന്ന ശീലങ്ങൾ പാലിച്ചുകൊണ്ടു തന്നെ ടെസ്റ്റ് ചെയ്യണം......

ടെസ്റ്റ് ചെയ്യുമ്പോൾ സ്വയം ആശ്വസിക്കാനും ഡോക്ടറെ തൃപ്തിപ്പെടുത്താനോ വേണ്ടി നന്നായി ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്തിട്ട് യാതൊരു കാര്യവുമില്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന കാര്യമാണ്. വേറെ ആരെയും ബോധ്യപ്പെടുത്താൻ വേണ്ടി ആവരുത് ടെസ്റ്റ് ചെയ്യുന്നത്...

അത് പോലെ തന്നെ പതിവായി കഴിക്കുന്ന മരുന്ന് കഴിക്കാതെ ടെസ്റ്റ് നടത്തി , തന്റെ ഷുഗർ എത്ര കൂടുന്നുവെന്ന് അറിയാമെന്നു കരുതുന്നത് പൂർണമായും തെറ്റാണ് . പ്രമേഹരോഗത്തിന് ചികിത്സ എടുക്കുന്നവർ അന്ന് എടുക്കേണ്ട മരുന്നുകൾ എടുത്തിട്ട് വേണം ഭക്ഷണശേഷമുള്ള ഷുഗർ ടെസ്റ്റ് ചെയ്യേണ്ടത്..

മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്യുന്നവരിൽ ഷുഗർ കൂടുതലായി കാണിക്കുന്നു. മരുന്ന് എടുത്താൽ ആ മരുന്ന് കാരണം നിങ്ങളുടെ ശരീരത്തിൽ എത്രത്തോളം ഷുഗർ കുറയുന്നുണ്ട് എന്ന് മനസ്സിലാക്കി നിങ്ങളുടെ മരുന്നിന്റെ ഡോസ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്. ഇത് മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്താൽ സാധ്യമല്ല......

ഭക്ഷണം കഴിച്ച ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുന്നതിനെ പോസ്റ്റ്പ്രാൻഡിയൽ ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് (Postprandial blood glucose test) എന്ന് വിളിക്കുന്നു. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ ശേഷമുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കുമ്പോൾ, ഭക്ഷണം പൂർത്തിയാക്കിയ സമയത്തിന് പകരം ഭക്ഷണം കഴിക്കാൻ ആരംഭിച്ച സമയം കണക്കാക്കുന്നതാണ് അനുയോജ്യം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുവാൻ രക്തം എടുക്കുന്നതിനായി എല്ലാ ദിവസവും ഒരേ വിരൽ ആവർത്തിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും സാധാരണമായ തെറ്റ്. അങ്ങനെ ചെയ്യുന്നത് വേദനയോ ചെറിയ പരിക്കോ വിരലിൽ ഉണ്ടാക്കാം.

അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ പരിശോധനയ്ക്കായി ഓരോ ദിവസവും ഇരു കൈയിൽ നിന്നും വിരലുകൾ മാറി മാറി എടുക്കുന്നതാണ് നല്ലത്.

പല രോഗികളും ഒരേ സൂചി അഞ്ച് മുതൽ ആറ് വരെ പ്രാവശ്യം ഉപയോഗിക്കുന്നതായി കാണാറുണ്ട്.. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

വിരലുകൾ സ്പിരിറ്റ് ഒഴിച്ച് ശുദ്ധീകരിച്ചുകഴിഞ്ഞാൽ ഉടനെ തന്നെ സൂചി കൊണ്ട് കുത്തരുത്. കുത്തുന്നതിന് മുമ്പ് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് സ്പിരിറ്റ് ബാഷ്പീകരിക്കപ്പെടുന്നതുവരെ കാത്തിരിന്നതിന് ശേഷം ടെസ്റ്റ് ചെയ്യാം .. സൂചി കുത്തുമ്പോൾ ശരിയായ ആഴം ഉറപ്പാക്കാൻ സൂചി 3-4 നമ്പറിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

ഈ പറഞ്ഞത് എല്ലാം പൊതുവായ വിവരങ്ങൾ മാത്രമാണ് . ഇത് ഒരു തരത്തിലും വിദഗ്ദ്ധ ഡോക്ടറുടെ അഭിപ്രായത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു വിദഗ്ധ ഡോക്ടറെയോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ കാണേണ്ടതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends