Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സ്ട്രോക്ക് എന്ന നിശബ്ദ കൊലയാളി... കേരളത്തിൽ അടുത്തകാലത്തായി രക്തസമ്മർദ്ധം കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ വർധിച്ചതായി കാണുന്നു..40 വയസിന് താഴെയുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

12 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം.കേരളത്തിൽ അടുത്തകാലത്തായി രക്തസമ്മർദ്ധം കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ വർധിച്ചതായി കാണുന്നുണ്ട്.
ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണ ശൈലിയും, മദ്യപാനവും എടുത്താല്‍ പൊങ്ങാത്ത സ്‌ട്രെസ്സും കാരണം മലയാളികളിൽ രക്തസമ്മര്ദം ഇപ്പോൾ വ്യാപകമായി കഴിഞ്ഞിട്ടുണ്ട്.

രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. കേരളത്തിലെ 35 ശതമാനം മുതിര്‍ന്നവര്‍ക്കും വര്‍ധിച്ച രക്തസമ്മര്‍ദമുണ്ടെങ്കിലും അതില്‍ 50 ശതമാനം പേരും രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം

ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ലോകമെമ്പാടുമുള്ള permanent വൈകല്യത്തിന്റെ പ്രധാന കാരണം സ്‌ട്രോക്കാണ്..

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.

ഹാര്‍ട്ട് അറ്റാക്ക്, മസ്തിഷ്‌കാഘാതം, വൃക്കപരാജയം, മറവിരോഗം, അന്ധത തുടങ്ങി മാരകമായ പല സങ്കീര്‍ണതകളും വര്‍ധിച്ച രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യാഘാതമാണ് ... ഇതിൽ ഏറ്റവും വില്ലനായി വരുന്നത് പക്ഷാഘാതമാണ് ..പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം.

നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനുള്ള വഴികള്‍ ഇവയാണ്

ഏറ്റവും പ്രധാനമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക.. പുകവലി സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നതും പ്രധാനമാണ് . അമിതഭാരമുണ്ടെങ്കിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ മറ്റ് സ്‌ട്രോക്ക് അപകടസാധ്യത ഘടകങ്ങള്‍ക്ക് കാരണമാകും

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ശീലമാക്കുക . വ്യായാമം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെ തോത് വര്‍ദ്ധിപ്പിക്കാനും , രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.

പ്രമേഹം കേരളീയരുടെ ആരോഗ്യത്തിനു വില്ലനായിവരുന്ന ഒന്നാണ് . പ്രമേഹം സ്റ്റോക്ക് സാധ്യത വര്ധിപ്പിക്കുമെന്നതിനാൽ ഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കല്‍, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കേണ്ടതുണ്ട്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്‌ട്രോക്കുകള്‍, ഹെമറാജിക് സ്‌ട്രോക്കുകള്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് അമിത മദ്യപാനം .
കൊക്കെയ്ന്‍, മെത്താംഫെറ്റാമൈനുകള്‍ പോലുള്ള ചില മരുന്നുകള്‍ എന്നിവ പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍, Carotid artery disease, പെരിഫറല്‍ ആര്‍ട്ടറി disease, ഏട്രിയല്‍ ഫൈബ്രിലേഷന്‍ (AF), ഹൃദ്രോഗം അല്ലെങ്കില്‍ Sickle cell disease എന്ന മെഡിക്കല്‍ അവസ്ഥകള്‍ ചികിത്സിക്കുക. ഈ രോഗങ്ങള്‍ സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു..

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. ,വായയുടെ കോണിന്റെ വ്യതിയാനം (വായ് കോട്ടം) കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സംശയിക്കാം.

സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, ഒരു വിദഗ്ദ്ധ കേന്ദ്രത്തിലെ കൃത്യമായ ചികിത്സ നാലര മണിക്കൂറിനുള്ളില്‍ ആരംഭിക്കണം, അപ്പോള്‍ മാത്രമേ മികച്ച ഫലങ്ങള്‍ ലഭിക്കൂ.. .

ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കാം. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends