Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കോവിഡ് രോഗമുക്തിക്ക് ശേഷവും പൂർണ ആരോഗ്യം വീണ്ടെടുക്കുവാൻ കുറെ നാൾ കൂടി വിശ്രമം ആവശ്യമാണ്. മാത്രമല്ല കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ് ..കോവിഡ് വന്നു ഭേദമായവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

30 NOVEMBER 2020 05:03 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗമുക്തിക്ക് ശേഷവും പൂർണ ആരോഗ്യം വീണ്ടെടുക്കുവാൻ കുറെ നാൾ കൂടി വിശ്രമം ആവശ്യമാണ്. മാത്രമല്ല കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്

. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ശ്വസന വ്യായാമങ്ങളും പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉൾപ്പെടുന്നതാണ്‌ പൾമണറി റിഹാബിലിറ്റേഷൻ. ഹൃദയമിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കണം.

ഗാര്‍ഹിക വ്യായാമ ക്രമങ്ങള്‍ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകള്‍ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

രോഗ വിമുക്തമാകുന്ന കാലയളവില്‍ തന്നെ നടക്കുന്നതിനായി ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. ഓരോ രോഗിയുടെയും ശാരീരികാവസ്ഥ അനുസരിച്ച് വേണം നടക്കേണ്ടത്.

ആദ്യ ആഴ്ച: ഓരോ ദിവസവും 5 തവണ 5 മിനിറ്റ് നടക്കുക
രണ്ടാം ആഴ്ച: ഓരോ ദിവസവും 3 തവണ 10 മിനിറ്റ് നടക്കുക
മൂന്നാം ആഴ്ച: ഓരോ ദിവസവും 2 തവണ 15 മിനിറ്റ് നടക്കുക എന്നിങ്ങനെ രോഗം ഭേദമാകുന്ന കാലയളവിൽ ശാരീരികാവസ്ഥ അനുസരിച്ച് നടക്കുന്നതിനായി ഒരു ക്രമം പാലിക്കണം

കഴിയുന്നിടത്തോളം നിവര്‍ന്ന് ഇരിക്കുക. ഇതു കൂടാതെ നെഞ്ചിനടിയില്‍ ഒരു തലയിണ വെച്ചശേഷം വയറിന്റെ സഹായത്തോടെ ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ വിവിധ അറകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സഹായിക്കും.

ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനവും പരിശീലിക്കേണ്ടതുണ്ട്.. ഇതിനായി കാല്‍ മുട്ടിനടിയില്‍ ഒരു തലയിണവച്ച് നിവര്‍ന്നു കിടക്കുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും ഒരു കൈ വയറിന്റെ മുന്‍ഭാഗത്തായും വയ്ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തില്‍ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് എടുക്കുക.

തുടര്‍ന്ന് സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. വയറിലും നെഞ്ചിലും വെച്ചിരിക്കുന്ന കൈകള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ മുകളിലേക്കും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ അകത്തേക്കും പോകുന്നത് ശ്രദ്ധിക്കുക. ഇത് ഒരു മിനിറ്റ് തുടരുക. തുടര്‍ന്ന് 30 സെക്കന്റ് വിശ്രമമെടുക്കുക. തുടക്കത്തില്‍ ഒരു തവണ മാത്രം ചെയ്യേണ്ടുന്ന ഈ പരിശീലനം ക്രമേണ എണ്ണം കൂട്ടാവുന്നതാണ്.

ഇന്‍സെന്റീവ് സ്‌പൈറോമെട്രി

ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് സ്‌പൈറോമെട്രി ശ്വസന വ്യായാമം ചെയ്യേണ്ടത്. ഒരു ദിവസം 15 മിനിറ്റ് ഇന്‍സെന്റീവ് സ്‌പൈറോമീറ്റര്‍ ഉപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. അതിനായി 5 മിനിറ്റ് വീതമുള്ള 3 സെഷനുകളായി വിഭജിച്ച് ചെയ്യാവുന്നതാണ്.

ഇന്‍സെന്റീവ് സ്‌പൈറോമീറ്റര്‍ ഉപയോഗിക്കുന്ന വിധം ഇങ്ങനെയാണ്

കസേരയില്‍ അല്ലെങ്കില്‍ കിടക്കയുടെ അറ്റത്തായി മുതുക് നിവര്‍ന്നി രിക്കുക.

സ്‌പൈറോമീറ്റര്‍ മുഖത്തിനു അഭിമുഖമായി നേരെ പിടിക്കുക.

സാധാരണ ഗതിയില്‍ ശ്വാസം പുറത്തേക്ക് വിടുക

സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന വായ് ഭാഗം വായ്ക്കുള്ളിലാക്കി ചുണ്ടുകള്‍ ചേര്‍ത്ത് മുറുക്കി പിടിക്കുക

സാവധാനത്തിലും ആഴത്തിലും ശ്വാസം വായ് വഴി ഉള്ളിലേക്ക് എടുക്കുക.

നിര്‍ദ്ദിഷ്ട മാര്‍ക്കിങ്ങിന് മുകളിലേക്ക് ഉയരുന്ന പന്ത് അല്ലെങ്കില്‍ പിസ്റ്റണ്‍ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം കുറഞ്ഞത് 5 സെക്കന്റെങ്കിലും ശ്വാസം പിടിച്ചുവക്കുക.

സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന ഭാഗം വായില്‍ നിന്ന് എടുത്ത് മാറ്റുകയും സാവധാനം ഉഛ്വാസ വായു പുറത്തു വിടുകയും ചെയ്യുക. പിസ്റ്റണ്‍ സ്‌പൈറോ മീറ്ററിന്റെ അടിയിലേക്ക് വീഴാന്‍ അനുവദിക്കുകയും ചെയ്യുക.

വിശ്രമത്തിന് ശേഷം കുറഞ്ഞത് 10 തവണ ആവര്‍ത്തിക്കുക.
ഓരോ 10 തവണയുള്ള ദീര്‍ഘ ശ്വാസത്തിനും ശേഷവും ചുമയ്‌ക്കേണ്ടതാണ്. കഫം വരുന്നെങ്കില്‍ തുപ്പിക്കളയണം.

ഇത്രയും കാര്യങ്ങൾ നിർബന്ധമായും ചെയ്യാൻ ശ്രദ്ധിക്കണം ..കൊവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാനും ഈ വ്യായാമങ്ങൾ സഹായിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (50 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (1 hour ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (2 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (2 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (3 hours ago)

Malayali Vartha Recommends